ആവേശം അലതല്ലി, ലോകകപ്പ് ക്രിക്കറ്റ് കിരീടം ഇംഗ്ലീഷ് പടയ്ക്ക്. നിശ്ചിത 50 ഓവറില്‍ ടൈ ആയതിനെ തുടര്‍ന്ന് സൂപര്‍ ഓവറിലാണ് കിരീടം റാഞ്ചിയത്. സൂപര്‍ ഓവറില്‍ ജയിക്കാന്‍ 16 വേണ്ടിയിരുന്ന ന്യൂസിലന്‍ഡ് 15 റണ്‍സെടുത്ത് വീണ്ടും ടൈയായി. അവസാന പന്തില്‍ രണ്ട് റണ്‍സ് വേണ്ടിയിരുന്നപ്പോള്‍ ന്യൂസിലന്റിന് ഒരു റണ്‍സ് മാത്രമാണ് നേടാനായത്. സൂപര്‍ ഓവറിലെ ബൗണ്ടറികളുടെ നേട്ടത്തിന്റെ അടിസ്ഥാനത്തിലാണ് ഇംഗ്ലണ്ട് വിജയിയായത്.