തദ്ദേശ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; മൂന്ന് ഘട്ടമായി നടത്തും

Update: 2020-11-06 10:23 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മൂന്ന് ഘട്ടമായി തദ്ദേശ തിരഞ്ഞെടുപ്പ് നടത്തും.

ഒന്നാം ഘട്ടം ഡിസംബർ എട്ടിന്

തിരുവനന്തപുരം

കൊല്ലം

പത്തനംതിട്ട

ആലപ്പുഴ

ഇടുക്കി

രണ്ടാംഘട്ടം ഡിസംബർ 10 ന്

കോട്ടയം

എറണാകുളം

തൃശൂർ

പാലക്കാട്

വയനാട്

മൂന്നാംഘട്ടം ഡിസംബർ 14 ന്

മലപ്പുറം

കോഴിക്കോട്

കണ്ണൂർ

കാസർകോഡ്

രാവിലെ ഏഴ് മുതൽ വൈകീട്ട് ആറുവരെ വോട്ടെടുപ്പ്. ഡിസംബർ 16ന് രാവിലെ 8ന് വോട്ടെണ്ണൽ. ക്രിസ്മസിന് മുമ്പേ പുതിയ ഭരണസമിതി അധികാരമേൽക്കും. തിരഞ്ഞെടുപ്പ് വിജ്ഞാപനം നവംബർ 12ന്. മാതൃകാ പെരുമാറ്റച്ചട്ടം ഇന്നു മുതൽ നിലവിൽ വരും.

പത്രികാ സമർപ്പണം അവസാന തീയതി നവംബർ 19. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള തീയതി നവംബർ 23ന്. സൂക്ഷ്മപരിശോധന നവംബർ 20ന്