കശ്മീരികള്‍ക്കെതിരായ സംഘപരിവാര്‍ അക്രമത്തില്‍ പ്രതിഷേധം:പോസ്റ്റര്‍ പതിച്ച വിദ്യാര്‍ഥികളെ പോലിസ് കസ്റ്റഡിയിലെടുത്തു

മലപ്പുറം ഗവ. കോളജ് വിദ്യാര്‍ഥികളും റാഡിക്കല്‍ സ്റ്റുഡന്റ്‌സ് ഫോറം പ്രതിനിധിയുമായ റിന്‍ഷാദ് രീരയെയും മറ്റൊരാളെയുമാണ് പോലിസെത്തി കസ്റ്റഡിയിലെടുത്തത്

Update: 2019-02-21 14:11 GMT

മലപ്പുറം: പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീരികള്‍ക്കു നേരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണം നടത്തുന്ന സംഘപരിവാര്‍ നടപടിയില്‍ പ്രതിഷേധിച്ച് പോസ്റ്റര്‍ പതിച്ച വിദ്യാര്‍ഥികളെ പോലിസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം ഗവ. കോളജ് വിദ്യാര്‍ഥികളും റാഡിക്കല്‍ സ്റ്റുഡന്റ്‌സ് ഫോറം പ്രതിനിധിയുമായ റിന്‍ഷാദ് രീരയെയും മറ്റൊരാളെയുമാണ് പോലിസെത്തി കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ഇവരെ ഏതു പോലിസ് സ്‌റ്റേഷനിലേക്കാണോ കൊണ്ടുപോയതെന്നു പോലിസ് വ്യക്തമാക്കിയിട്ടില്ല. ഇരുവരെയും അറസ്റ്റ് ചെയ്യുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്തതായി പോലിസ് സമ്മതിക്കുന്നില്ല. കശ്മീരികള്‍ക്ക് എതിരേയുള്ള സംഘപരിവാര്‍ അക്രമത്തില്‍ പ്രതിഷേധിക്കുക എന്ന പരാമര്‍ശമാണ് പോസ്റ്ററിലുള്ളത്. എന്നാല്‍, ഇതേക്കുറിച്ച് അന്വേഷിച്ച മാധ്യമപ്രവര്‍ത്തകരോട്, രാജ്യത്തിന്റെ അഖണ്ഡത തകര്‍ക്കുന്ന പോസ്റ്റര്‍ പതിച്ചതിനു ഒരു യുവാവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട് എന്നാണ് പോലിസ് പറഞ്ഞത്.








Tags:    

Similar News