ന്യൂനപക്ഷ വിഭാഗത്തിലെ പെണ്‍കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ്

Update: 2019-07-10 16:06 GMT

ന്യൂഡല്‍ഹി: ന്യൂനപക്ഷ വിഭാഗങ്ങളിലെ പെണ്‍കുട്ടികള്‍ക്കുള്ള ദേശീയ സ്‌കോളര്‍ഷിപ്പിനു അപേക്ഷ ക്ഷണിച്ചു. മൗലാനാ ആസാദ് എജുക്കേഷന്‍ നല്‍കുന്ന ബീഗം ഹസ്രത്ത് മഹല്‍ സ്‌കോളര്‍ഷിപ്പിനാണ് അപേക്ഷ ക്ഷണിച്ചത്.

മുസ്‌ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാര്‍സി, ജൈന വിഭാഗങ്ങളിലെ പെണ്‍കുട്ടികള്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം.

9,10,11,12 ക്ലാസുകളില്‍ പഠിക്കുന്നവരും അവസാന വര്‍ഷ പരീക്ഷയില്‍ 50 ശതമാനത്തിലധികം മാര്‍ക്ക് വാങ്ങിയവര്‍ക്കുമാണ് അപേക്ഷിക്കാന്‍ യോഗ്യത. വാര്‍ഷികവരുമാനം 2 ലക്ഷത്തില്‍ കുറവായിരിക്കണം.

9,10 ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് 5000 രൂപയും 11,12 ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് 6000 രൂപയുമാണ് സ്‌കോളര്‍ഷിപ്പ്. സപ്തംബര്‍ 30നാണ് അപേക്ഷിക്കേണ്ട അവസാന തിയ്യതി. വിശദ വിവരങ്ങള്‍ക്ക് www. maef.nic.in സന്ദര്‍ശിക്കുക.  

Tags:    

Similar News