തിരുവനന്തപുരം: കേരളത്തിലെ 104 സര്‍ക്കാര്‍ ഐടിഐകളിലായി ആറുമാസ, ഏക വല്‍സര, ദ്വിവല്‍സര ട്രേഡുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു. ജൂലൈ 20 മുതല്‍ 30 വരെ അപേക്ഷിക്കാം. ഓണ്‍ലൈനായാണ് ഐടിഐകളില്‍ അപേക്ഷ നല്‍കേണ്ടത്. https://itiadmissions.kerala.gov.in എന്ന ജാലകം അഡ്മിഷന്‍ പോര്‍ട്ടല്‍ വഴി നേരിട്ടും, https://det.kerala.gov.in എന്ന വെബ്‌സൈറ്റിലെ ലിങ്ക് മുഖേനയും അപേക്ഷിക്കാം.
ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുളള പ്രോസ്‌പെക്ടസും മാര്‍ഗനിര്‍ദ്ദേശങ്ങളും https://det.kerala.gov.in, അപേക്ഷ സമര്‍പ്പിക്കേണ്ട ജാലകം അഡ്മിഷന്‍ പോര്‍ട്ടലിലും (https://itiadmissions.kerala.gov.in) ലഭ്യമാണ്. വെബ്‌സൈറ്റിലൂടെ അപേക്ഷ പൂരിപ്പിച്ച് പോര്‍ട്ടലില്‍ തന്നെ ഓണ്‍ലൈന്‍ വഴി 100 രൂപ ഫീസടച്ച് കേരളത്തിലെ ഏത് ഐടിഐകളിലേക്കും പ്രവേശനത്തിന് അപേക്ഷിക്കാം.
അപേക്ഷ നല്‍കിയ ശേഷം നിശ്ചിത തീയതിയില്‍ ജാലകം അഡ്മിഷന്‍ പോര്‍ട്ടലിലും, ഐടിഐകളിലും പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റ്, അഡ്മിഷന്‍ തിയ്യതി എന്നിവ പരിശോധിച്ച് വിവിധ ഐ.ടി.ഐകളിലെ പ്രവേശന സാധ്യത വിലയിരുത്താം. അപേക്ഷ സ്വീകരിക്കുന്നത് മുതല്‍ അഡ്മിഷന്‍ വരെയുളള വിവരങ്ങള്‍ എസ്എംഎസ് മുഖേനയും ലഭിക്കും. കേരളം മുഴുവന്‍ ഒരേ സമയത്ത് അഡ്മിഷന്‍ നടക്കുന്നതിനാല്‍ മുന്‍ഗണന അനുസരിച്ചുളള സ്ഥാപനങ്ങള്‍ വിദ്യാര്‍ഥികള്‍ സ്വയം തിരഞ്ഞെടുക്കണം.