കെടെറ്റിനു അപേക്ഷക്കാം

ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. കാറ്റഗറി 1 , 2 പരീക്ഷകള്‍ ജനുവരി 27നും കാറ്റഗറി 3 , 4 പരീക്ഷകള്‍ ഫെബ്രുവരി രണ്ടിനും നടക്കും.

Update: 2018-12-25 15:09 GMT

ലോവര്‍ െ്രെപമറി വിഭാഗം, അപ്പര്‍ െ്രെപമറി വിഭാഗം, ഹൈസ്‌കൂള്‍ വിഭാഗം, സ്‌പെഷ്യല്‍ വിഭാഗം (ഭാഷാ യുപിതലം വരെ/സ്‌പെഷ്യല്‍ വിഷയങ്ങള്‍ ഹൈസ്‌കൂള്‍ തലം വരെ) എന്നിവയിലെ അധ്യാപക യോഗ്യതാ പരീക്ഷയായ കെ ടെറ്റിന് ഇപ്പോള്‍ അപേക്ഷിക്കാം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. കാറ്റഗറി 1 , 2 പരീക്ഷകള്‍ ജനുവരി 27നും കാറ്റഗറി 3 , 4 പരീക്ഷകള്‍ ഫെബ്രുവരി രണ്ടിനും നടക്കും.

ഒന്നിലധികം കാറ്റഗറികള്‍ക്ക് അപേക്ഷിക്കുന്നവര്‍ ഓരോ വിഭാഗത്തിനും 500 രൂപവീതവും എസ്‌സി/എസ്ടി/പിഎച്ച്/ബ്ലൈന്‍ഡ് വിഭാഗത്തിലുള്ളവര്‍ 250 രൂപ വീതവും അടയ്ക്കണം. വിശദ വിവരങ്ങള്‍ക്ക് www.keralapareekshabhavan.in, ktet.kerala.gov.in. ഒന്നോ അതിലധികമോ കാറ്റഗറികളില്‍ ഒരുമിച്ച് ഒരു പ്രാവശ്യം മാത്രമേ അപേക്ഷിക്കാന്‍ കഴിയുകയുള്ളൂ. അപേക്ഷ സമര്‍പ്പിച്ച് ഫീസ് അടച്ചാല്‍ പിന്നീട് തിരുത്തലുകള്‍ സാധ്യമല്ല. അവസാന തിയ്യതി: ജനുവരി 2. പ്രിന്റ് എടുക്കുന്നതിനുള്ള അവസാന തീയതി ജനുവരി 3. അഡ്മിറ്റ് കാര്‍ഡ് ജനുവരി 17 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം.




Tags:    

Similar News