യുജിസി നെറ്റ്, ഐസിഎആര്‍, ഇഗ്‌നോ ഉള്‍പ്പെടെ വിവിധ പരീക്ഷകളുടെ തിയ്യതി പ്രഖ്യാപിച്ചു

Update: 2020-08-21 10:46 GMT

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ച യുജിസി നെറ്റ് ഉള്‍പ്പെടെ വിവിധ പരീക്ഷകളുടെ തിയ്യതി പ്രഖ്യാപിച്ചു. നെറ്റ് പരീക്ഷ അടുത്ത മാസം 16നും 25നും ഇടയില്‍ നടത്തും. ഡല്‍ഹി സര്‍വകലാശാല പ്രവേശന പരീക്ഷ അടുത്ത മാസം ആറുമുതല്‍ 11 വരെ നടക്കും. ഇഗ്‌നോ ഓപണ്‍മാറ്റ് എംബിഎ പരീക്ഷ അടുത്തമാസം 15നും പിഎച്ച്ഡി പ്രവേശന പരീക്ഷ ഒക്ടോബറിലും നടക്കും. ഐസിആര്‍ എഐഇഇ യുജി പരീക്ഷ അടുത്തമാസം 7, 8 തിയ്യതികളില്‍ നടക്കും. എന്നാല്‍ അതിന്റെ പിജി, പിഎച്ച്ഡി ലെവല്‍ പരീക്ഷകളുടെ തിയ്യതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ആഭ്യന്തര മന്ത്രാലയം(എംഎച്ച്എ), എംഎച്ച്ആര്‍ഡി എന്നിവരുമായി കൂടിയാലോചിച്ചാണ് പ്രവേശന പരീക്ഷ തിയ്യതി തീരുമാനിച്ചിരിക്കുന്നത്. വിദ്യാര്‍ഥികളുടെ താല്‍പര്യം കണക്കിലെടുത്ത് അടുത്തമാസം തന്നെ വിവിധ പ്രവേശന പരീക്ഷകള്‍ നടത്താനാണ് തീരുമാനം.

പരീക്ഷകള്‍ക്കുള്ള അഡ്മിറ്റ് കാര്‍ഡുകള്‍ ഓരോ പരീക്ഷയും ആരംഭിക്കുന്നതിന് 15 ദിവസം മുമ്പ് പുറത്തിറക്കും. അഡ്മിറ്റ് കാര്‍ഡില്‍ പരീക്ഷാകേന്ദ്രങ്ങളുടെ തിയ്യതി, സമയം, വേദി എന്നിവ ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെട്ട പരീക്ഷാ വെബ്സൈറ്റുകളും nta.ac.in എന്ന വെബ്‌സൈറ്റും സന്ദര്‍ശിക്കാം.



Tags:    

Similar News