പ്ലസ്‌വണ്‍ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി 27 വരെ ഫീസടയ്ക്കാം

Update: 2019-06-26 15:14 GMT

തിരുവനന്തപുരം: ജൂലൈ 22ന് ആരംഭിക്കുന്ന ഒന്നാം വര്‍ഷ ഹയര്‍ സെക്കന്ററി NSQF(VHSE) ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി പരീക്ഷയെഴുതുന്ന റഗുലര്‍/ ലാറ്ററല്‍ എന്‍ട്രി/ റീ അഡ്മിഷന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് അടയ്ക്കാനുള്ള തിയതി നീട്ടി. ഒന്നാംവര്‍ഷ ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി പരീക്ഷയ്ക്ക് മാതൃസ്‌കൂളുകളില്‍ ജൂണ്‍ 27 വരെ അപേക്ഷ നല്‍കാം. സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ 28ന് ട്രഷറിയില്‍ ഫീസ് ഒടുക്കണം. വകുപ്പ് പോര്‍ട്ടല്‍ വഴി പരീക്ഷാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും ചോദ്യപേപ്പര്‍ വിശദാംശങ്ങളും 29ന് അപ്‌ലോഡ് ചെയ്യണം. 

Similar News