പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

Update: 2022-01-18 08:54 GMT

കോട്ടയം: സംസ്ഥാനത്തെ ഒഇസി/ഒഇസി സമാന 30 സമുദായങ്ങളില്‍പ്പെട്ടവരും സംസ്ഥാനത്തിന് പുറത്ത് ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബിരുദ, ബിരുദാനന്തര കോഴ്‌സുകളില്‍ പഠിക്കുന്നതുമായ വിദ്യാര്‍ഥികളില്‍നിന്നും പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പ് പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു.

ഒഇസി വിഭാഗങ്ങള്‍ക്ക് വരുമാന പരിധിയില്ലാതെയും ഒഇസി സമാന 30 സമുദായങ്ങളില്‍പ്പെട്ട വാര്‍ഷിക കുടുംബ വരുമാനം ആറുലക്ഷത്തില്‍ താഴെയുള്ളവരേയുമാണ് സ്‌കോളര്‍ഷിപ്പിനു പരിഗണിക്കുക. www.egratnz.kerala.gov.in എന്ന സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ മുഖേനയാണ് അപേക്ഷ നല്‍കേണ്ടത്. വിശദാംശങ്ങള്‍ അടങ്ങിയ വിജ്ഞാപനം www.bcddkerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ഫെബ്രുവരി 20.

Tags:    

Similar News