ആര്‍മി റിക്രൂട്ട്‌മെന്റ് റാലി: പ്രത്യേക ആന്റിജന്‍ പരിശോധന ക്യാംപുകള്‍ ശനിയാഴ്ച

Update: 2021-03-05 13:56 GMT

കണ്ണൂര്‍: തിരുവനന്തപുരത്ത് മാര്‍ച്ച് എട്ടിനു നടക്കുന്ന ആര്‍മി റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെടുക്കേണ്ട ഉദ്യോഗാര്‍ഥികള്‍ക്ക് വേണ്ടി മാര്‍ച്ച് ആറിന് ശനിയാഴ്ച പ്രത്യേക കൊവിഡ് 19 ആന്റിജന്‍ പരിശോധന ക്യാംപുകള്‍ നടക്കും. നിലവില്‍ നടക്കുന്ന പരിശോധനയ്ക്കു പുറമെ അധിക ടീമിനെ നിയോഗിച്ചാണ് ക്യാംപ് ഒരുക്കിയിട്ടുള്ളത്. രാവിലെ 9 മുതല്‍ വൈകീട്ട് 4 വരെ പരിശോധന ഉണ്ടാവും. റിപോര്‍ട്ട് ആവശ്യമുള്ളവര്‍ ഉച്ചയ്ക്ക് ഒരു മണിക്ക് മുമ്പ് എത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ജില്ലാ ആശുപത്രി, പയ്യന്നൂര്‍, ഇരിട്ടി, കൂത്തുപറമ്പ് താലൂക്ക് ആശുപത്രികള്‍, മട്ടന്നൂര്‍, പാപ്പിനിശ്ശേരി, പാനൂര്‍, പിണറായി(വടക്കുമ്പാട് സ്‌കൂള്‍), സാമൂഹിക ആരോഗ്യകേന്ദ്രങ്ങള്‍, ഒടുവള്ളിത്തട്ട് ബ്ലോക്ക് പ്രാഥമികരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ ക്യാംപുകള്‍ ഉണ്ടാവും.

Army Recruitment Rally: Special Antigen Testing Camps on Saturday

Tags:    

Similar News