സ്‌പെഷ്യല്‍ എജ്യുക്കേഷനില്‍ ബിഎഡ്/എംഎഡ് കോഴ്‌സ്

Update: 2021-02-08 10:34 GMT

ഡെറാഡൂണ്‍: നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ദി എംപവര്‍മെന്റ് ഓഫ് പേഴ്‌സണ്‍സ് വിത്ത് വിഷ്വല്‍ ഡിസെബിലിറ്റീസ് (എന്‍ഐഇപിവിഡി) വിഷ്വല്‍ ഇംപെയര്‍മെന്റില്‍ നടത്തുന്ന ബിഎഡ് സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ എംഎഡ് സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ബിഎഡിന് അപേക്ഷാര്‍ഥി 50 ശതമാനം മാര്‍ക്കോടെ ബിഎ/ബിഎസ്‌സി/ബികോം ബിരുദം നേടിയിരിക്കണം. ബിരുദ പ്രോഗ്രാമിന് ഹിന്ദി, ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ്, ഹിസ്റ്ററി, ജ്യോഗ്രഫി, ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, സയന്‍സ്(ഫിസിക്‌സ്/കെമിസ്ട്രി/ബോട്ടണി/സുവോളജി) എന്നിവയില്‍ രണ്ടു വിഷയങ്ങള്‍ ഓരോന്നിനും കുറഞ്ഞത് 200 മാര്‍ക്കോടെ ജയിച്ചിരിക്കണം.

    എംഎഡ് പ്രവേശനം തേടുന്നവര്‍ ബിഎഡ്(വിഷ്വല്‍ ഇംപെയര്‍മെന്റ്)/തുല്യ പ്രോഗ്രാം 50 ശതമാനം മാര്‍ക്കോടെ ജയിച്ചിരിക്കണം. ബിഎഡ് യോഗ്യത നേടിയശേഷം റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ അംഗീകാരമുള്ള സ്‌പെഷ്യല്‍ എജ്യുക്കേഷനിലെ ഒരുവര്‍ഷ/രണ്ടുവര്‍ഷ ഡിപ്ലോമ ജയിച്ചവര്‍ക്കും അപേക്ഷിക്കാം. ഇവര്‍ക്ക് രണ്ട് കോഴ്‌സുകള്‍ക്കും 50 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം.

    ഫെബ്രുവരി 21ന് രാവിലെ 10 മുതല്‍ 12 വരെ നടത്തുന്ന പ്രവേശനപരീക്ഷ വഴിയാണ് പ്രവേശനം. അപേക്ഷാഫോറം ഉള്‍പ്പെടുന്ന പ്രോസ്‌പെക്റ്റസ് www.nivh.gov.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും ഫെബ്രുവരി 12നകം പ്രോസ്‌പെക്റ്റസില്‍ നല്‍കിയിട്ടുള്ള വിലാസത്തില്‍ ലഭിക്കണം

B.Ed, M.Ed in Special education apply till February 12

Tags:    

Similar News