ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിജിറ്റല്‍ ഡെവലപ്പ്‌മെന്റില്‍ 2,999 ഓഫിസര്‍/ അപ്രന്റീസ് ഒഴിവുകള്‍
ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിജിറ്റല്‍ എജ്യൂക്കേഷന്‍ ആന്റ് എംപ്ലോയ്‌മെന്റ് ഡെവലപ്‌മെന്റില്‍ അസിസ്റ്റന്റ് റൂറല്‍ ഡെവലപ്‌മെന്റ് ഓഫിസര്‍ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2,659 ഒഴിവുകളാണുള്ളത്. 2022 ഏപ്രില്‍ 20 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. എല്ലാ സംസ്ഥാന, ജില്ലാ ഓഫിസുകളിലും ഒഴിവുണ്ട്.
യോഗ്യത: പ്ലസ്ടു, ഏതെങ്കിലും കംപ്യൂട്ടര്‍ കോഴ്‌സില്‍ ഡിപ്ലോമ.
പ്രായം: 01.08.2022ന് 18- 35 വയസ്. (ജനറല്‍)
ഒബിസി: 18- 38 വയസ്
എസ്‌സി/എസ്ഡി/പിഡബ്ല്യുഡി: 18-40 വയസ്.
ശമ്പളം: 11,765- 31,540 രൂപ.
ഫീസ്: 500 രൂപ. പട്ടികവിഭാഗം, ഭിന്നശേഷിക്കാര്‍ക്ക് 350 രൂപ. ഓണ്‍ലൈനായി ഫീസടയ്ക്കണം.
ഗ്രൂപ്പ് ഡിസ്‌കഷന്‍, എഴുത്തുപരീക്ഷ എന്നിവ ആഗസ്തില്‍ നടക്കും. സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനുമുണ്ടാവും. ജനറല്‍ സ്റ്റഡീസ്, ജനറല്‍ നോളജ്, എലമെന്ററി മാത്‌സ് ആന്റ് ഇംഗ്ലീഷ് ലാംഗ്വേജ്, റൂറല്‍ ഇന്ത്യ വിഷയങ്ങള്‍ ഉള്‍പ്പെടെ 90 മിനിറ്റ് ദൈര്‍ഘ്യമുള്ള പരീക്ഷയാണുണ്ടാവുക. നെഗറ്റീവ് മാര്‍ക്കുണ്ടായിരിക്കും. തിരുവനന്തപുരവും കൊച്ചിയുമാണ് പരീക്ഷാകേന്ദ്രം.
340 ട്രേഡ് അപ്രന്റീസ്
ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിജിറ്റല്‍ എജ്യൂക്കേഷന്‍ ആന്റ് എംപ്ലോയ്‌മെന്റ് ഡെവലപ്‌മെന്റില്‍ 340 അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ 24 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഇന്ത്യയിലുടനീളമുള്ള ഡിവിഷന്‍/ യൂനിറ്റ്/ വര്‍ക്ക്‌ഷോപ്പുകളിലാണു പരിശീലനം.
ട്രേഡ്, ഒഴിവ്, യോഗ്യത
കണ്ടെന്റ് റൈറ്റര്‍ 186
യോഗ്യത: പ്ലസ്ടു ഏതെങ്കിലും കംപ്യൂട്ടര്‍ കോഴ്‌സില്‍ ഡിപ്ലോമ.
ഡേറ്റാ എന്‍ട്രി ഓപറേറ്റര്‍: 106
യോഗ്യത: പ്ലസ്ടു ഏതെങ്കിലും കംപ്യൂട്ടര്‍ കോഴ്‌സില്‍ ഡിപ്ലോമ.
ഓഫിസ് അസിസ്റ്റന്റ്: 48
യോഗ്യത: ബിരുദം. ഏതെങ്കിലും കംപ്യൂട്ടര്‍ കോഴ്‌സില്‍ ഡിപ്ലോമ.
പ്രായം: 25.04.2022 ന് 18- 35 വയസ്.
സ്‌റ്റൈപ്പന്‍ഡ്: 11,500- 19,200 രൂപ.
ഫീസ്: 500 രൂപ. പട്ടിക വിഭാഗം, ഭിന്നശേഷിക്കാര്‍ക്ക് 300 രൂപ. ഫീസ് ഓണ്‍ലൈനായി അടയ്ക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്: https://ww w.drvsindia.ac.in.