പട്ടികജാതി-വര്‍ഗ വികസന കോര്‍പറേഷന്റെ വിദ്യാഭ്യാസ, തൊഴില്‍ വായ്പാ പദ്ധതികള്‍

18 മുതല്‍ 55 വയസ്സു വരെയുള്ള പ്രായമുള്ള, വിദ്യാസമ്പന്നരും തൊഴില്‍രഹിതരും ഏതെങ്കിലും വിദേശരാജ്യത്തെ അംഗീകൃത തൊഴില്‍ദാതാവില്‍ നിന്നും ഓഫര്‍ ലെറ്റര്‍ ലഭിച്ചിട്ടുള്ളവരുമായ പട്ടികജാതിയിലുള്‍പെട്ടവര്‍ക്കായി കേരള സംസ്ഥാന പട്ടികജാതി-വര്‍ഗ കോര്‍പറേഷന്‍ വായപ് നല്‍കുന്ന പദ്ധിതിയാണ് വിദേശ തൊഴില്‍ വായ്പാ പദ്ധതി.

Update: 2018-12-27 10:23 GMT

18 മുതല്‍ 55 വയസ്സു വരെയുള്ള പ്രായമുള്ള, വിദ്യാസമ്പന്നരും തൊഴില്‍രഹിതരും ഏതെങ്കിലും വിദേശരാജ്യത്തെ അംഗീകൃത തൊഴില്‍ദാതാവില്‍ നിന്നും ഓഫര്‍ ലെറ്റര്‍ ലഭിച്ചിട്ടുള്ളവരുമായ പട്ടികജാതിയിലുള്‍പെട്ടവര്‍ക്കായി കേരള സംസ്ഥാന പട്ടികജാതി-വര്‍ഗ കോര്‍പറേഷന്‍ വായപ് നല്‍കുന്ന പദ്ധിതിയാണ് വിദേശ തൊഴില്‍ വായ്പാ പദ്ധതി. അപേക്ഷകരുടെ കുടുംബവാര്‍ഷിക വരുമാനം 3,50,000 രൂപയില്‍ കവിയരുത്്. പരമാവധി വായ്പാ തുക രണ്ടുലക്ഷം രൂപയും അതില്‍ ഒരുലക്ഷം രൂപ വരെ സബ്സിഡിയുമാണ്. വായ്പയുടെ പലിശനിരക്ക് ആറു ശതമാനവും തിരിച്ചടവ് കാലയളവ് മൂന്നു വര്‍ഷവുമാണ്. ഭാരത സര്‍ക്കാരിന്റെ പ്രൊട്ടക്റ്റര്‍ ജനറല്‍ ഓഫ് എമിഗ്രന്‍സ് പെര്‍മിറ്റ് നല്‍കിയിട്ടുള്ള തൊഴില്‍ദാതാക്കളോ റിക്രൂട്ട്മെന്റ് ഏജന്റുമാരോ വഴി വിദേശത്ത് തൊഴില്‍ ലഭിച്ചവര്‍ക്കേ വായ്പ ലഭ്യമാവൂ. നോര്‍ക്ക റൂട്ട്സ്, ഒഡെപെക്ക് എന്നീ സ്ഥാപനങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുന്ന അപേക്ഷകര്‍ക്ക് പദ്ധതിയില്‍ മുന്‍ഗണനയുണ്ടാവും.

വിദേശ തൊഴില്‍വായ്പ

പട്ടികജാതി വിദ്യാര്‍ഥികള്‍ക്കായി കേരള സംസ്ഥാന പട്ടികജാതി-വര്‍ഗ വികസന കോര്‍പറേഷന്‍ നിരവധി വിദ്യാഭ്യാസ, തൊഴില്‍ വായ്പാ പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പാക്കുന്നത്. കോര്‍പറേഷന്റെ ജില്ലാ ഓഫിസുകളുമായി ബന്ധപ്പെട്ടാല്‍ ഇത്തരം പദ്ധതികളുടെ വിശദ വിവരങ്ങള്‍ ലഭ്യമാണ്. 18നും 35നും ഇടയില്‍ പ്രായമുള്ള, സര്‍ക്കാര്‍ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രഫഷനല്‍/ ടെക്നിക്കല്‍ കോഴ്സുകളിലും ത്രിവല്‍സര എന്‍ജിനീയറിങ് ഡിപ്ലോമ കോഴ്സിലും പഠനം നടത്തുന്ന പട്ടികജാതി വിദ്യാര്‍ഥികള്‍ക്കാണ് വിദ്യാഭ്യാസ വായപ ലഭിക്കുക. വായ്പ ലഭിക്കുന്നതിന് ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ ഹാജരാക്കേണ്ടി വരാം. ഏതെങ്കിലും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് ഈ ആവശ്യത്തിനു വായ്പ ലഭിച്ചവരെ വീണ്ടും പരിഗണിക്കുന്നതല്ല.

വായ്പാ തുക പഠനം കഴിഞ്ഞ് ആറുമാസത്തിനു ശേഷം അഥവാ ഉദ്യോഗം ലഭിക്കുമ്പോള്‍ (ഏതാണോ ആദ്യം ആ ക്രമത്തില്‍) അഞ്ചു വര്‍ഷം കൊണ്ടാണ് തിരിച്ചടയ്‌ക്കേണ്ടത്. പലിശ നിരക്ക് വിദ്യാര്‍ഥികള്‍ക്ക് നാലു ശതമാനവും വിദ്യാര്‍ഥിനികള്‍ക്ക് മൂന്നര ശതമാനവും ആയിരിക്കും. അപേക്ഷകരുടെ കുടുംബവാര്‍ഷിക വരുമാനം 1,50,000 രൂപയില്‍ കവിയരുത്. മുഴുവന്‍ സമയ റഗുലര്‍ കോഴ്സുകള്‍ മാത്രമേ വായ്പയ്ക്കായി പരിഗണിക്കുകയുള്ളൂ. തിരഞ്ഞെടുത്ത കോഴ്സ് എഐസിടിഇ, യുജിസി, നഴ്സിങ് കൗണ്‍സില്‍ തുടങ്ങിയ ബന്ധപ്പെട്ട ഏജന്‍സികള്‍ അംഗീകരിച്ചതായിരിക്കണം. കോഴ്സില്‍ പ്രവേശനം ലഭിച്ചുവെന്ന് തെളിയിക്കുന്ന രേഖകള്‍ ബന്ധപ്പെട്ട കോളജധികൃതരുടെ സാക്ഷ്യപത്രം സഹിതം ഹാജരാക്കേണ്ടി വരും.

Tags:    

Similar News