കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ 43 തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അസാധാരണ ഗസറ്റ് തിയ്യതി: 16.08.2022.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി: സപ്തംബര്‍ 22 രാത്രി 12 വരെ.
വെബ്‌സൈറ്റ് www.keralapsc.gov.in. സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ (പോളിടെക്‌നിക്കുകള്‍), ലക്ചറര്‍ ഇന്‍ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്, സിവില്‍ സപ്ലൈസ് കോര്‍പറേഷനില്‍ ജൂനിയര്‍ മാനേജര്‍ (ക്വാളിറ്റി അഷ്വറന്‍സ്), വിദ്യാഭ്യാസ വകുപ്പില്‍ തയ്യല്‍ ടീച്ചര്‍ (യുപിഎസ്), നിയമസഭാ സെക്രട്ടേറിയറ്റില്‍ റിപോര്‍ട്ടര്‍ ഗ്രേഡ്- 2 (തമിഴ്), വിവര പൊതുജന സന്പര്‍ക്ക വകുപ്പില്‍ ട്രാന്‍സ്‌ലേറ്റര്‍ (മലയാളം), നിയമസഭാ സെക്രട്ടേറിയറ്റില്‍ കാറ്റലോഗ് അസിസ്റ്റന്റ്, ഹോമിയോപ്പതിക് മെഡിക്കല്‍ കോളജുകളില്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ്- 2, ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്, റഫ്രിജറേഷന്‍ മെക്കാനിക്ക്, ഫിലിം ഡെവലപ്‌മെന്റ് കോര്‍പറേഷനില്‍ ഇലക്ട്രീഷ്യന്‍, ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡില്‍ ഓവര്‍സിയര്‍ ഗ്രേഡ് രണ്ട്, എന്‍ജിനീയറിങ് അസിസ്റ്റന്റ്, വനവികസന കോര്‍പറേഷനില്‍ ഫീല്‍ഡ് ഓഫിസര്‍, മലബാര്‍ സിമന്റ്‌സില്‍ ഡ്രസര്‍/നഴ്‌സിങ് അസിസ്റ്റന്റ് ഗ്രേഡ്- 1, ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ സര്‍വീസില്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ്- 2, കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പില്‍ ഇലക്ട്രീഷ്യന്‍ തുടങ്ങി 18 തസ്തികയില്‍ ജനറല്‍ റിക്രൂട്ട്‌മെന്റ്. ഭാരതീയ ചികില്‍സാ വകുപ്പില്‍ മെഡിക്കല്‍ ഓഫിസര്‍ (ആയുര്‍വേദം), ജല അതോറിറ്റിയില്‍ ഇലക്ട്രീഷ്യന്‍ എന്നിവയില്‍ തസ്തികമാറ്റം വഴിയുള്ള തിരഞ്ഞെടുപ്പ്. ആരോഗ്യവകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് രണ്ട്, വിവിധ വകുപ്പുകളില്‍ ക്ലാര്‍ക്ക് ടൈപ്പിസ്റ്റ് ഉള്‍പ്പെടെ നാല് തസ്തികയില്‍ പട്ടികജാതി/ പട്ടികവര്‍ഗക്കാര്‍ക്കുള്ള സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ്.
കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പില്‍ കൃഷി ഓഫിസര്‍, വനിതാ ശിശുവികസന വകുപ്പില്‍ ഐസിഡിഎസ് സൂപ്പര്‍വൈസര്‍, റവന്യൂവകുപ്പില്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ഉള്‍പ്പെടെ 19 തസ്തികയില്‍ സംവരണ സമുദായങ്ങള്‍ക്കുള്ള എന്‍സിഎ നിയമനം. കൂടുതല്‍ വിവരങ്ങള്‍ക്ക് പിഎസ്‌സി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
പ്രധാന തസ്തികകള്‍ ചുവടെ:
ജനറല്‍ റിക്രൂട്ട്‌മെന്റ്
കാറ്റഗറി നമ്പര്‍: 306/2022
സാങ്കേതിക വിദ്യാഭ്യാസം
ലക്ചറര്‍ ഇന്‍ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്
ശമ്പളം: എഐസിടിഇ സ്‌കെയില്‍, ഒഴിവുകള്‍: 2, യോഗ്യത: ഒരു അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് റെഗുലര്‍ പഠനത്തിനുശേഷം എന്‍ജിനിയറിംഗിലോ, ടെക്‌നോളജിയിലോ നേടിയ ഒന്നാം ക്ലാസ് ബാച്ചിലേഴ്‌സ് ബിരുദം. പ്രായം 20-39. 02.01.1983- 01.01.2002 നും ഇടയില്‍ ജനിച്ചവരാകണം. പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഇളവ്.
കാറ്റഗറി നമ്പര്‍: 310/2022
വിവര പൊതുജന സമ്പര്‍ക്ക വകുപ്പ്
ട്രാന്‍സ്‌ലേറ്റര്‍ (മലയാളം)
ശമ്പളം: 39,300-83,000, ഒഴിവുകള്‍: 3, പ്രായപരിധി: 1939, ഉദ്യോഗാര്‍ത്ഥികള്‍ 02.01.1983- 01.01.2003 നും ഇടയില്‍ ജനിച്ചവരാകണം. പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഇളവ്.
യോഗ്യത: ഏതെങ്കിലും ഒരു അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് പാര്‍ട്ട് 3 മലയാളം ഐച്ഛികമായെടുത്ത് നേടിയ ബി.എ ബിരുദം, ആകാശവാണിയിലോ അല്ലെങ്കില്‍ ഒരു പത്രസ്ഥാപനത്തിലോ അല്ലെങ്കില്‍ ഒരു പ്രസിദ്ധീകരണ സ്ഥാപനത്തിലോ പരിഭാഷാ ജോലിയിലുള്ള മുന്‍പരിചയം.
കാറ്റഗറി നമ്പര്‍: 311/2022
കേരള നിയമസഭ
കാറ്റലോഗ് അസിസ്റ്റന്റ്
ശമ്പളം: 39,300- 83,000, ഒഴിവുകള്‍: 2, പ്രായപരിധി: 02.01.1983- 01.01.2004 നുമിടയില്‍. പട്ടികജാതി, പട്ടികവര്‍ഗം, മറ്റു പിന്നാക്ക വിഭാഗം എന്നിവര്‍ക്ക് പരമാവധി 50 വയസ് തികയാന്‍ പാടില്ല എന്ന വ്യവസ്ഥയ്ക്ക് വിധേയമായി നിയമാനുസൃത ഇളവുണ്ടായിരിക്കും. യോഗ്യത: ഒരു അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ.
കാറ്റഗറി നമ്പര്‍: 312/2022
സര്‍ക്കാര്‍, ഹോമിയോപ്പതിക്
മെഡിക്കല്‍ കോളജുകള്‍
ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് 2
ശമ്പളം: 35,500- 75,400, ഒഴിവുകള്‍: 2, പ്രായപരിധി: 02.01.1986- 01.01.2004 നുമിടയില്‍. പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഇളവുണ്ട്. യോഗ്യത: ഏതെങ്കിലും അംഗീകൃത യൂനിവേഴ്‌സിറ്റിയില്‍ നിന്ന് സയന്‍സ് വിഷയങ്ങളില്‍ പ്രീഡിഗ്രി, പ്രീ യൂനിവേഴ്‌സിറ്റി പാസാവണം. അല്ലെങ്കില്‍ തത്തുല്യയോഗ്യത ഉണ്ടാവണം. സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകള്‍ നടത്തുന്ന മെഡിക്കല്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ കോഴ്‌സ് പാസായിരിക്കണം.
കാറ്റഗറി നമ്പര്‍: 316/2022
കേരള ജല അതോറിറ്റി
ഇലക്ട്രീഷ്യന്‍
ശമ്പളം: 19,000- 42,900, ഒഴിവുകള്‍: 6, മൂന്നുശതമാനം ഒഴിവുകള്‍ ചലനവൈകല്യങ്ങളുള്ളവര്‍, സെറിബ്രല്‍ പാള്‍സി ബാധിച്ചവര്‍, ശ്രവണവൈകല്യമുള്ളവര്‍ എന്നീ വിഭാഗത്തില്‍പ്പെടുന്ന ഭിന്നശേഷി വിഭാഗക്കാര്‍ക്കായി സംവരണം ചെയ്തിരിക്കുന്നു.
പ്രായപരിധി: 02.02.1986- 01.01.2004 നുമിടയില്‍ ജനിച്ചവരാവണം. പിന്നോക്കവിഭാഗത്തിന് പ്രായത്തില്‍ ഇളവുണ്ട്.
യോഗ്യത: 10ാം ക്ലാസ് വിജയിച്ചശേഷം നാഷനല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷനല്‍ ട്രെയിനിങ് സെന്ററില്‍ നിന്ന് ലഭിച്ച ഇലക്ട്രീഷ്യന്‍. അല്ലെങ്കില്‍ വയര്‍മാന്‍ ട്രേഡിലുള്ള നാഷനല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്, നിലവിലുള്ള അംഗീകൃത വയര്‍മാന്‍ ലൈസന്‍സ് എന്നിവ ഉണ്ടായിരിക്കണം.