ബിഎസ്എന്‍എല്ലില്‍ മാനേജ്‌മെന്റ് ട്രെയിനി
300 ഒഴിവുകളാണുള്ളത്. www.bsnl.co.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
ബിഎസ്എന്‍എല്ലില്‍ ടെലികോം ഓപ്പറേഷന്‍സ് വിഭാഗത്തില്‍ മാനേജ്‌മെന്റ് ട്രെയിനി തസ്തികയില്‍അവസരം. 300 ഒഴിവുകളാണുള്ളത്. www.bsnl.co.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. യോഗ്യത: ടെലികമ്യൂണിക്കേഷന്‍സ്/ഇലക്‌ട്രോണിക്‌സ്/കംപ്യൂട്ടര്‍/ഐടി/ ഇലക്ട്രിക്കല്‍ എന്നിവയില്‍ കുറഞ്ഞത് 60% മാര്‍ക്കോടെ (പട്ടികവിഭാഗത്തിന് 55%) എന്‍ജിനീയറിങ്/ടെക്‌നോളജി ബിരുദം/തത്തുല്യയോഗ്യതയും എംബിഎ അല്ലെങ്കില്‍ എംടെക് യോഗ്യതയും. പ്രായം 2019 ആഗസ്ത് ഒന്നിന് 30 വയസ്സില്‍ കവിയരുത്.
പട്ടികവിഭാഗക്കാര്‍ക്ക് അഞ്ചും ഒബിസിയ്ക്ക് മൂന്നും ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷവും ഇളവ് ലഭിക്കും. അപേക്ഷാഫീസ്: 2200 രൂപ. പട്ടികവിഭാഗക്കാര്‍ക്ക് 1100 രൂപ. അവസാന തിയ്യതി ജനുവരി 26. തിരുവനന്തപുരത്തു പരീക്ഷാകേന്ദ്രമുണ്ട്.