അസം റൈഫിള്‍സിലെ 749 ഒഴിവുകളിലേക്കു അപേക്ഷ ക്ഷണിച്ചു. ടെക്‌നിക്കല്‍ ആന്‍ഡ് ട്രേഡ്‌സ്‌മെന്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് 2019 ജനുവരി 28 മുതലാണ് റിക്രൂട്ട്‌മെന്റ്. www.assamrifles.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി: ജനുവരി 14. കേരളത്തില്‍ 21 ഒഴിവുകളുണ്ട്.
അപേക്ഷാഫീസ്: ഗ്രൂപ്പ് ബി തസ്തികകള്‍ക്ക് 200 രൂപ. ഗ്രൂപ്പ് സി തസ്തികകള്‍ക്ക് 100 രൂപ. എസ്‌സി/ എസ്ടി, വനിതകള്‍, വിമുക്തഭടന്‍മാര്‍ എന്നിവര്‍ക്കു ഫീസില്ല. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ടും വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുത്ത കോളിങ് ലെറ്ററും റിക്രൂട്‌മെന്റിനായി വരുമ്പോള്‍ ഹാജരാക്കണം.
യോഗ്യത:
ട്രാന്‍സ്‌ക്രിപ്ഷന്‍: കംപ്യൂട്ടറില്‍ ഇംഗ്ലിഷ് 50 മിനിറ്റ്. ഹിന്ദി 65 മിനിറ്റ്. പ്രായം: 18-25 വയസ്.
ലൈന്‍മാന്‍ ഫീല്‍ഡ്: പത്താം ക്ലാസും ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഐടിഐ സര്‍ട്ടിഫിക്കറ്റും. പ്രായം: 18-23 വയസ്.
റേഡിയോ മെക്കാനിക്: പത്താം ക്ലാസ്. റേഡിയോ ആന്‍ഡ് ടെലിവിഷന്‍ ടെക്‌നോളജി/ ഇലക്ട്രോണിക്‌സ് /ടെലികമ്യൂണിക്കേഷന്‍/ കംപ്യൂട്ടര്‍/ ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍ എന്‍ജിനീയറിങ്/ ഡൊമസ്റ്റിക് അപ്ലൈന്‍സസില്‍ ഡിപ്ലോമ. അല്ലെങ്കില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ് വിഷയങ്ങള്‍ പഠിച്ച് കുറഞ്ഞത് 50% മാര്‍ക്കോടെ പ്ലസ്ടു ജയം/ തത്തുല്യം. പ്രായം: 18-23 വയസ്.
ഇലക്ട്രീഷ്യന്‍ മെക്കാനിക് വെഹിക്കിള്‍: പത്താം ക്ലാസ് ജയവും മോട്ടോര്‍ മെക്കാനിക് ഐടിഐ സര്‍ട്ടിഫിക്കറ്റും. പ്രായം: 18-23 വയസ്.
ക്ലാര്‍ക്ക്: ഇന്റര്‍മീഡിയറ്റ്/ എസ്എസ്‌സി. കംപ്യൂട്ടറില്‍ മിനിറ്റില്‍ 35 വാക്ക് വേഗത്തില്‍ ഇംഗ്ലിഷ് ടൈപ്പിങ് അല്ലെങ്കില്‍ മിനിറ്റില്‍ 30 വാക്ക് വേഗത്തില്‍ ഹിന്ദി ടൈപ്പിങ്. പ്രായം: 18-25 വയസ്.
പേഴ്‌സനല്‍ അസിസ്റ്റന്റ്: ഇന്റര്‍മീഡിയറ്റ്/ എസ്എസ്‌സി. ഡിക്‌റ്റേഷന്‍: മിനിറ്റില്‍ 80 വാക്ക് വേഗം (10 മിനിറ്റ്).
എക്‌സറേ അസിസ്റ്റന്റ്: പ്ലസ്ടു ജയവും റേഡിയോളജിയില്‍ ഡിപ്ലോമയും. പ്രായം: 18-23 വയസ്.
കുക്ക്/ സഫായ്/ വാഷര്‍മാന്‍/ ബാര്‍ബര്‍/ ടെയിലര്‍: പത്താംക്ലാസ് ജയം. പ്രായം: 18-23 വയസ്.
നഴ്‌സിങ് അസിസ്റ്റന്റ്: ബയോളജി ഉള്‍പ്പെടുന്ന സയന്‍സ്, മാത്തമാറ്റിക്‌സ്, ഇംഗ്ലിഷ് എന്നീ വിഷയങ്ങളോടു കൂടിയ പത്താംക്ലാസ് ജയം. പ്രായം: 18-23 വയസ്.
ഫാര്‍മസിസ്റ്റ്: പ്ലസ്ടു/തത്തുല്യം. ഫാര്‍മസി ഡിഗ്രി/ ഡിപ്ലോമ. രണ്ടു വര്‍ഷത്തെ പരിശീലനത്തിനു ശേഷം 500 മണിക്കൂറില്‍ കുറയാത്ത പ്രാക്റ്റിക്കല്‍ ട്രെയിനിങ് ഇന്റേണ്‍ഷിപ് കാലയളവില്‍ നേടിയിരിക്കണം. ഇന്റേണ്‍ഷിപ് കാലയളവ് കുറഞ്ഞതു മൂന്നുമാസമായിരിക്കണം. പ്രായം: 20-25 വയസ്.
എസ്‌സി/എസ്ടി വിഭാഗക്കാര്‍ക്ക് അഞ്ചും ഒബിസി വിഭാഗത്തിന് മൂന്നും വര്‍ഷം പ്രായപരിധിയില്‍ ഇളവുണ്ട്.
ശാരീരിക യോഗ്യത
ക്ലാര്‍ക്ക്, പഴ്‌സനേല്‍ അസിസ്റ്റന്റ്:
പുരുഷന്‍: ഉയരം: 165 സെമീ, നെഞ്ചളവ്: 77-82 സെമീ (പട്ടിക വര്‍ഗക്കാര്‍ക്ക് യഥാക്രമം: 162.5 സെമീ, 76-81 സെമീ).
സ്ത്രീ: ഉയരം: 155 സെമീ, (പട്ടിക വര്‍ഗക്കാര്‍ക്ക് 150 സെമീ)
മറ്റു തസ്തികകള്‍:
പുരുഷന്‍: ഉയരം: 170 സെമീ, നെഞ്ചളവ്: 80-85 സെമീ (പട്ടിക വര്‍ഗക്കാര്‍ക്ക് യഥാക്രമം: 162.5 സെമീ, 76-81 സെമീ).
സ്ത്രീ: ഉയരം: 157 സെമീ, (പട്ടിക വര്‍ഗക്കാര്‍ക്ക് 150 സെമീ)
തൂക്കം: ഉയരത്തിനും പ്രായത്തിനും ആനുപാതികം.
ശാരീരികക്ഷമതാ പരീക്ഷ: പുരുഷന്‍- 24 മിനിറ്റിനകം അഞ്ചു കിലോമീറ്റര്‍ ഓട്ടം. സ്ത്രീ- 8.30 മിനിറ്റിനകം 1.6 കിലോമീറ്റര്‍ ഓട്ടം