റിയാദ്: ഈജിപ്തില്‍ എംബിബിഎസിന് ചേരാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി ഈജിപ്ഷ്യന്‍ ഉന്നതവിദ്യാഭ്യാസ ശാസ്ത്ര ഗവേഷണ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ സൗദിയിലെ കാംപസ് അബ്രോഡ് എജ്യുക്കേഷനല്‍ സര്‍വീസസിന്റെ സഹകരണത്തോടെ 'എംബിബിഎസ് ഇന്‍ ഈജിപ്ത്' എന്ന പേരില്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നു. പദ്ധതിയുടെ ഭാഗമായി റിയാദിലും ജിദ്ദയിലും നടത്തുന്ന കോണ്‍ക്ലേവിലും സ്‌പോട്ട് അഡ്മിഷനിലും ഈജിപ്തില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. ജിദ്ദയില്‍ സപ്തംബര്‍ 15നു വൈകീട്ട് മൂന്നുമുതല്‍ ഏഴുവരെ ഹാബിറ്റാറ്റ് ഹോട്ടലിലും 16നു രാവിലെ 10 മുതല്‍ വൈകീട്ട് മൂന്നുവരെ റിയാദിലെ പാര്‍ക്ക് ഇന്‍ റാഡിസണ്‍ ഹോട്ടലിലുമായാണ് പരിപാടി.
വൈദ്യമേഖലയിലെ ഉപരി പഠനത്തിന് ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ അവസരം പ്രയോജനപ്പെടുത്തണമെന്ന് കാംപസ് അബ്രോഡ് എജ്യുക്കേഷനല്‍ സര്‍വീസസ് മാനേജിങ് ഡയറക്ടര്‍ സൈതലവി കണ്ണന്‍തൊടിയും ജനറല്‍ മാനേജര്‍ ഷിഹാബ് പുത്തേഴത്തും ഇന്റര്‍നാഷനല്‍ റിലേഷന്‍ ഓഫിസര്‍ മഷ്ഹൂദും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്‌പോട്ട് അഡ്മിഷന്‍ ക്യാംപില്‍ പങ്കെടുക്കാന്‍ https://bit.ly/480tXqX എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഫോണ്‍: 0580464238, 0562850081.