പ്ലസ് ടു പ്രാക്ടിക്കല്‍ പരീക്ഷ; തീരുമാനം പുനപ്പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: കൊവിഡ് ഭീതി നില്‍നില്‍ക്കുന്ന സാഹചര്യത്തില്‍ ഈ മാസം 21 മുതല്‍ പ്ലസ് ടു പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത് ഉചിതമാണോ എന്ന് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കണമെന്ന് പ്രതിപക്ഷ നേതാവ്. ലാബില്‍ പരീക്ഷണങ്ങളൊന്നും ചെയ്ത് പഠിച്ചിട്ടില്ലാത്ത വിദ്യാര്‍ത്ഥികള്‍ എങ്ങനെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നേരിടും. ഇക്കാര്യത്തില്‍ വിദ്യാര്‍ത്ഥികളുടെയും, രക്ഷിതാക്കളുടെയും, അദ്ധ്യാപകരുടെയും ആശങ്കകള്‍ അസ്ഥാനത്തല്ലെന്ന് മനസ്സിലാക്കുന്നു. ഇക്കാര്യം ഗൗരവമായി എടുത്ത് വിദഗ്ധരുമായി ആലോചിച്ച് മറ്റ് മാര്‍ഗങ്ങള്‍ അടിയന്തിരമായി സ്വീകരിക്കുന്നത് ഉചിതമാകും. ഇക്കാര്യം ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ മന്ത്രിക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കത്ത് നല്‍കി.