ഏഷ്യംന്‍ ഗെയിംസില്‍ മെഡല്‍ നഷ്ടപ്പെട്ട ലക്ഷ്മണന് 10 ലക്ഷം രൂപ പാരിതോഷികം
ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസില്‍ വെങ്കലനേട്ടത്തിന് ശേഷം അയോഗ്യനാക്കപ്പെട്ട ദീര്‍ഘദൂര ഓട്ടക്കാരന്‍ ഗോവിന്ദന്‍ ലക്ഷ്മണന് പാരിതോഷികം നല്‍കി കേന്ദ്ര സര്‍ക്കാര്‍. 10 ലക്ഷം രൂപയാണ് താരത്തിന് സര്‍ക്കാര്‍ പാരിതോഷികമായി നല്‍കുക. ഏഷ്യന്‍ ഗെയിംസിലെ 10000 മീറ്റര്‍ മല്‍സരത്തിന് ശേഷം വെങ്കല മെഡല്‍ നേട്ടത്തിനര്‍ഹനായി ജി ലക്ഷ്മണനെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ താരത്തിന്റെ കാല്‍ ട്രാക്കിന്റെ പുറത്ത് പതിച്ചുവെന്ന കാരണത്താല്‍ താരത്തെ അയോഗ്യനാക്കുകയും പിന്നീട് മെഡല്‍ തിരിച്ചെടുക്കുകയും ചെയ്യുകയായിരുന്നു. കേന്ദ്ര യുവജന കാര്യ ക്ഷേമവും കായിക മന്ത്രിയുടെയും ചുമതല വഹിക്കുന്ന രാജ്യവര്‍ദ്ധന്‍ സിങ് രാത്തോര്‍ ആണ് ഈ വിവരം അറിയിച്ചത്. താരത്തിനു 10 ലക്ഷം രൂപ കൈമാറുന്ന ഫോട്ടോയും മന്ത്രി ട്വിറ്ററിലൂടെ പങ്കുവെച്ചു.