കോഴിക്കോടുണ്ടായ വിമാന അപകടം: ഡോക്യുമെന്ററിയുമായി ഡിസ്‌കവറി+
വന്ദേ ഭാരത് ഫ്‌ളൈറ്റ് കത1344 ഹോപ് ടു സര്‍വൈവല്‍ എന്ന ഡോക്യുമെന്ററിയില്‍ 2020 ഓഗസ്റ്റ് 7 ന് കോഴിക്കോട് വിമാനത്താവളത്തിലുണ്ടായ മഹാദുരന്തത്തിനെ പറ്റിയാണ് അവതരിപ്പിക്കുന്നത് .19 പേരുടെ ജീവനാണ് അന്നത്തെ ആ ദുരന്തത്തില്‍ പൊലിഞ്ഞത്
കൊച്ചി: ഡിസ്‌കവറി+ തങ്ങളുടെ ഏറ്റവും പുതിയ ഡോക്യുമെന്ററി വന്ദേ ഭാരത് ഫ്‌ളൈറ്റ് IX1344 ഹോപ് ടു സര്‍വൈവല്‍ എന്ന ഡോക്യുമെന്ററിയില്‍ 2020 ഓഗസ്റ്റ് 7 ന് കോഴിക്കോട് വിമാനത്താവളത്തിലുണ്ടായ മഹാദുരന്തത്തിനെ പറ്റിയാണ് അവതരിപ്പിക്കുന്നത് .19 പേരുടെ ജീവനാണ് അന്നത്തെ ആ ദുരന്തത്തില്‍ പൊലിഞ്ഞത്. അധികാരികളുടെയും നാട്ടുകാരുടെയും സമയോചിതമായ കഠിന പരിശ്രമം മൂലം 171 പേര്‍ അത്ഭുതകരമായി രക്ഷപെട്ടു. 45 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ഡോക്യൂമെന്ററിയില്‍ അപകടം തരണം ചെയ്തവര്‍ , മരണപ്പെട്ടവരുടെ ബന്ധുക്കള്‍ , ആന്നേ ദിവസം ഫ്‌ളൈറ്റിലുണ്ടായിരുന്ന ക്യാപ്റ്റന്‍ അമിത് സിങ് ഉള്‍പ്പെടെ നിരവധി ജീവനക്കാര്‍ എന്നിവരുടെ അനുഭവവും, അപകടത്തിന് പിന്നിലെ കാരണത്തെ പറ്റി വിദഗ്ദ്ധരുടെ അഭിപ്രായങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഡിസ്‌കവറി ഇന്‍കോര്‍പ്പറേറ്റിലെ സൗത്ത് ഏഷ്യ കണ്ടന്റ്-ഫാക്ച്വല്‍ ആന്റ് ലൈഫ്സ്‌റ്റൈല്‍ എന്റര്‍ടൈന്‍മെന്റ് ഡയറക്ടര്‍ സായ് അഭിഷേക് പറഞ്ഞു. '