ഡോ.ദിവ്യ എസ് അയ്യര്‍ വിവര്‍ത്തനം ചെയ്ത എത്രയും പ്രിയപ്പെട്ടവള്‍ക്കു ഒരു ഫെമിനിസ്റ്റ് മാനിഫെസ്‌റ്റോ-പ്രകാശനം നാളെ

Update: 2021-03-07 13:10 GMT

തിരുവനന്തപുരം: ഡോ.ദിവ്യാ എസ് അയ്യര്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത പ്രശസ്ത നൈജീരിയന്‍ എഴുത്തുകാരി ചിമമാണ്ട അദീച്ചിയുടെ എത്രയും പ്രിയപ്പെട്ടവള്‍ക്കു ഒരു ഫെമിനിസ്റ്റ് മാനിഫെസ്‌റ്റോ- നാളെ പ്രകാശനം ചെയ്യും.

ഇക്കുറി അന്താരാഷ്ട്ര വനിതാ ദിനത്തില്‍ മലയാളി കുടുംബങ്ങള്‍ക്ക് ഒരു സമ്മാനവുമായാണ് ഈ പുസ്തകം എത്തുന്നത്. പ്രശസ്ത നൈജീരിയന്‍ എഴുത്തുകാരിയായ ചിമമാണ്ട അദീച്ചിയുടെ dear ijeawele:a feminist manifesto എന്ന പുസ്തകമാണ് ഭാഷാന്തരം ചെയ്തിട്ടുള്ളത്. ഡിസി ബക്‌സ് പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകം ഫെമിനിസത്തെക്കുറിച്ച് സമൂഹത്തില്‍ നിലനില്‍ക്കുന്ന ധാരണകളെ തിരുത്തുന്നതാണ്. കുട്ടികളെ വളര്‍ത്തുമ്പോള്‍ അറിഞ്ഞോ അറിയാതെയോ അവരുടെ ഇളം മനസ്സുകളില്‍ സൃഷ്ടിക്കുന്ന ലിംഗവിവേചനത്തിനെ എടുത്തു കാട്ടുന്നതാണ് ഈ പുസ്തകം.

കേരള ഇന്റര്‍നാഷനല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ചടങ്ങില്‍ മുന്‍ അംബാസിഡര്‍ ടി പി ശ്രീനിവാസന്‍, കേരളത്തിലെ ആദ്യ വനിതാ ഐപിഎസ് ഓഫിസറായ ആര്‍ ശ്രീലേഖ, പ്രമുഖ സാഹിത്യകാരന്‍ ബെന്യാമിന്‍, സുലേഖ എംടി, ദിവ്യാ എസ് അയ്യര്‍ പങ്കെടുക്കും.

കെ എസ് ശബരീനാഥന്‍ എംഎല്‍എയുടെ ഭാര്യയാണ് ഡോ. ദിവ്യ എസ് അയ്യര്‍.

Tags:    

Similar News