മഴക്കാലം ആവേശമാക്കാന്‍ കുടകളില്‍ നിറം ചാര്‍ത്തി വിദ്യാര്‍ഥികള്‍

കൊച്ചി ഇന്‍ഫോപാര്‍ക്ക് കാംപസില്‍ നടന്ന മല്‍സരത്തില്‍ സംസ്ഥാനത്തുടനീളമുള്ള 70 സ്‌കൂളുകളില്‍ നിന്നായി 250 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. കേരളത്തിലെ മഴക്കാലം എന്നതായിരുന്നു മല്‍സരത്തിന്റെ പ്രമേയം

Update: 2019-07-15 04:31 GMT

കൊച്ചി: കുടകളില്‍ നിറം ചാര്‍ത്തി കുട്ടികള്‍.എക്സിക്യുട്ടിവ് ഇവന്റ്സിന്റെ ആഭിമുഖ്യത്തിലായിരുന്നു ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി കുടയില്‍ നിറം ചാര്‍ത്തല്‍ മല്‍സരം- ഫണ്‍ബ്രെല്ല 2019- സംഘടിപ്പിച്ചത്.കൊച്ചി ഇന്‍ഫോപാര്‍ക്ക് കാംപസില്‍ നടന്ന മല്‍സരത്തില്‍ സംസ്ഥാനത്തുടനീളമുള്ള 70 സ്‌കൂളുകളില്‍ നിന്നായി 250 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. കേരളത്തിലെ മഴക്കാലം എന്നതായിരുന്നു മല്‍സരത്തിന്റെ പ്രമേയം.ഒന്നാം സമ്മാനമായ 25,000 രൂപ കാക്കനാട്ടെ രാജഗിരി ക്രിസ്തു ജയന്തി പബ്ലിക് സ്‌കൂളിലെ മേഘ്ന ആര്‍ റോബിന്‍സ് നേടി. രണ്ടാം സമ്മാനമായ 15,000 രൂപ കൂത്താട്ടുകുളം മേരിഗിരി സിഎംഐ പബ്ലിക് സ്‌കൂളിലെ പത്മപ്രിയ നായരും മൂന്നാം സമ്മാനമായ 5,000 രൂപ പിറവം സെയിന്റ് ആന്റണീസ് ഹൈസ്‌കൂളിലെ അഭിഷേക് ജോണും നേടി. സിനിമ സംവിധായകന്‍ സജി സുരേന്ദ്രന്‍, നടനും സംവിധായകനും സംരംഭകനുമായ സാജിദ് യാഹിയ, ദിനേശ് റായ് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. മല്‍സരത്തില്‍ നിന്നും തിരഞ്ഞെടുക്കുന്ന 10 കുടകള്‍ ലയണ്‍സ് ക്ലബ് ഓഫ് കൊച്ചിന്‍ മിഡ്ടൗണ്‍ ലേലം ചെയ്ത് കിട്ടുന്ന തുക ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി വിനയോഗിക്കുമെന്ന് സംഘാടകര്‍ വ്യക്തമാക്കി.  

Tags:    

Similar News