ദക്ഷിണ ആഫ്രിക്കന്‍ സാഹിത്യകാരന്‍ ഡാമന്‍ ഗാല്‍ഗട്ടിന് ബുക്കര്‍ പുരസ്‌കാരം
ദി പ്രോമിസ് എന്ന നോവലിനാണ് ബഹുമതി. മൂന്നാമത്തെ ശുപാര്‍ശയിലാണ് ഗാല്‍ഗട്ടിന് പുരസ്‌കാരം ലഭിക്കുന്നത്.
ലണ്ടന്‍: ദക്ഷിണാഫ്രിക്കന്‍ സാഹിത്യകാരനും നാടകകൃത്തുമായ ഡാമന്‍ ഗാല്‍ഗട്ടിന് (57) ഈ വര്‍ഷത്തെ ബുക്കര്‍ പുരസ്‌കാരം. ദി പ്രോമിസ് എന്ന നോവലിനാണ് ബഹുമതി. മൂന്നാമത്തെ ശുപാര്‍ശയിലാണ് ഗാല്‍ഗട്ടിന് പുരസ്‌കാരം ലഭിക്കുന്നത്.
ദക്ഷിണ ആഫ്രിക്കയില്‍ നിന്ന് ബുക്കര്‍ പുരസ്‌കാരം നേടുന്ന മൂന്നാമത്തെ വ്യക്തി കൂടിയാണ് ഇദ്ദേഹം. പ്രിട്ടോറിയയിലെ ഒരു ബ്രിട്ടീഷ് കുടുംബത്തോടൊപ്പം കഴിയുന്ന ആഫ്രിക്കന്‍ വംശജയായ ജോലിക്കാരിയുടെ ജീവിതമാണ് നോവലിന്റെ ഇതിവൃത്തം. ജീവിതത്തിലെ പ്രതീക്ഷകളുടെയും വഞ്ചനയുടെയും അധ്യായങ്ങള്‍ ഡാമന്‍ ഗാല്‍ഗട്ട് നോവലിലൂടെ വരച്ചിടുന്നു.
വര്‍ണ വിവേചനത്തിന്റെ സമയം മുതല്‍ ജേക്കബ് സുമയുടെ ഭരണ കാലം വരെയാണ് നോവലില്‍ പറയുന്നത്. ആറാം വയസില്‍ ഗാല്‍ഗട്ട് കാന്‍സര്‍ ബാധിതനായിരുന്നു. 17ാം വയസില്‍ ഗാല്‍ഗട്ട് തന്റെ ആദ്യ നോവല്‍ പ്രസിദ്ധീകരിച്ചു. ശ്രീലങ്കന്‍ എഴുത്തുകാരനായ അനുക് അരുദ്പ്രഗാശം ഉള്‍പ്പെടെ അഞ്ചുപേരെ പിന്തള്ളിയാണ് ദാമണ്‍ 50000 പൗണ്ട് (ഏകദേശം 50 ലക്ഷം രൂപ) സമ്മാനത്തുകയുള്ള അവാര്‍ഡ് നേടിയത്.