ഇ പി മുഹമ്മദിന്റെ 'ഓര്‍മ്മകളില്‍ മുഖം നോക്കുമ്പോള്‍' പ്രകാശനം ചെയ്തു
തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ മാനവ സാംസ്‌കാരിക വേദി സംഘടിപ്പിച്ച ചടങ്ങില്‍ പ്രശസ്ത സിനിമാ താരം ഇര്‍ഷാദ് പുസ്തകം പ്രകാശനം ചെയ്തു.
തൃശൂര്‍: നന്മയുള്ള സാഹിത്യകാരനെ തന്റെ തൂലിക തുമ്പിനാല്‍ ഇതിഹാസങ്ങള്‍ രചിക്കാന്‍ കഴിയുകയുള്ളൂവെന്ന് പ്രശസ്ത സിനിമാ താരം ഇര്‍ഷാദ് അഭിപ്രായപ്പെട്ടു. തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ മാനവ സാംസ്‌കാരിക വേദി സംഘടിപ്പിച്ച ഇ പി മുഹമ്മദ് പട്ടിക്കര രചിച്ച 'ഓര്‍മ്മകളില്‍ മുഖം നോക്കുമ്പോള്‍' എന്ന പുസ്തകം പ്രകാശനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ അഡ്വ. ജേക്കബ് പുതുശ്ശേരി അധ്യക്ഷത വഹിച്ചു. ഗിന്നസ് സത്താര്‍ പുസ്തകം ഏറ്റുവാങ്ങി. ഡോ. ശുചി വൃതന്‍, എം കെ മധു, പി എ സീതിമാസ്റ്റര്‍, എ കെ എ റഹ്മാന്‍, നൗഷാദ് പാപ്പാളി, ഇ പി ഷാഹുല്‍, ഹനീഫ കൊച്ചന്നൂര്‍, ആര്‍ എ ഫസലു, കരീം പന്നിത്തടം എന്നിവര്‍ പ്രസംഗിച്ചു.