ആലപ്പുഴ: ആലപ്പുഴ ആകാശവാണി നിലയത്തിന്റെ ദൈനംദിന പ്രവര്‍ത്തനതിന് ആവശ്യമായ ഫണ്ട് അനുവാദിക്കാത്ത പ്രസാര്‍ ഭാരതിയുടെ നടപടിയില്‍ എ എം ആരിഫ് എംപി ശക്തമായ പ്രതിഷേധം അറിയിച്ചു. എല്ലാവര്‍ഷവും 146 ലക്ഷം രൂപ അനുവദിക്കുന്ന സ്ഥാനത്ത് ഈ വര്‍ഷം കേവലം 50 ലക്ഷം മാത്രമാണ് അനുവദിച്ചത്. ഇതുമൂലം വൈദ്യുത ചാര്‍ജ് പോലും കൃത്യമായി അടയ്ക്കാന്‍ സാധിക്കാത്ത നിലയിലാണ്.
ഡീസല്‍ ജനറേറ്റര്‍ നന്നാക്കുന്നതിനുള്ള ഫണ്ട് അനുവദിക്കാത്തതിനാല്‍ വൈദ്യുതി മുടങ്ങിയാല്‍ എഫ്എം പ്രക്ഷേപണം മുടങ്ങുന്ന അവസ്ഥയുമുണ്ട്. നിലവിലെ ട്രാന്‍സിസ്റ്റര്‍ മാറ്റി അത്യാധുനിക ഡിആര്‍എം ട്രാന്‍സിസ്റ്റര്‍ സ്ഥാപിക്കാനുള്ള നടപടികളിലും പുരോഗതിയുണ്ടായിട്ടില്ല. ഈ വിഷയങ്ങള്‍ കത്തിലൂടെയും ഫോണിലൂടെയും സിഇഒ എസ് എസ് വെമ്പട്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും കാര്യങ്ങള്‍ വിശദമായി പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് ഉറപ്പ്ുലഭിച്ചതായും എംപി അറിയിച്ചു.