കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന സന്നദ്ധ പ്രവര്‍ത്തകന്‍ മരിച്ചു

കൊവിഡ്പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ച സിപിഐ ചന്തിരൂര്‍ ലോക്കല്‍ കമ്മറ്റി അംഗം അരൂര്‍ പഞ്ചായത്ത് 16ാം വാര്‍ഡ് പെരുപ്പറമ്പ് പരേതനായ രാജപ്പന്റെ മകന്‍ പി ആര്‍ രാജേഷ ആണ് മരിച്ചത്.

Update: 2021-06-10 06:50 GMT
കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന സന്നദ്ധ പ്രവര്‍ത്തകന്‍ മരിച്ചു

അരൂര്‍:കൊവിഡ്പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ച സിപിഐ ചന്തിരൂര്‍ ലോക്കല്‍ കമ്മറ്റി അംഗം അരൂര്‍ പഞ്ചായത്ത് 16ാം വാര്‍ഡ് പെരുപ്പറമ്പ് പരേതനായ രാജപ്പന്റെ മകന്‍ പി ആര്‍ രാജേഷ് കൊവിഡ് ബാധിച്ച് മരിച്ചു.രോഗബാധിതനായ രാജേഷ് ചേര്‍ത്തലയിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

ബാലവേദി പ്രസ്ഥാനം മുതല്‍ പൊതു പ്രവര്‍ത്തന രംഗത്ത് സജീവസാന്നിധ്യമായിരുന്നു രാജേഷ് പെരുപ്പറമ്പ് യുനിറ്റ് സെക്രട്ടറി, മേഖല കമ്മറ്റി അംഗം എന്നീനിലകളിലും പ്രവര്‍ത്തിച്ചു.നിര്‍മ്മാണ തൊഴിലാളിയായിരുന്ന രാജേഷ് ജനസേവന രംഗത്ത് മുന്‍പന്തിയിലായിരുന്നു.

പ്രളയകാലത്തും കൊവിഡ് കാലത്തും രാജേഷ് മുന്‍ പന്തിയില്‍ നിന്ന് ഭക്ഷണ വിതരണം അടക്കമുള്ളമുള്ള സന്നദ്ധപ്രവര്‍ത്തനം നടത്തിവരികയായിരുന്നു.പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച അടുക്കളയിലിന്നും മൂന്ന് നേരം രോഗികള്‍ക്ക് ഭക്ഷണം എത്തിച്ചിരുന്നു.സിമിയാണ് രാജേഷിന്റെ ഭാര്യ .മക്കള്‍: കിരണ്‍, കാര്‍ത്തിക്ക്.

Tags:    

Similar News