ആലപ്പുഴയില്‍ പഴകിയ മല്‍സ്യം പിടിച്ചെടുത്തു
ആലപ്പുഴ നഗരസഭ ആരോഗ്യ വിഭാഗവും പോലിസും ചേര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 500, 2000 കിലോ മല്‍്യങ്ങളാണ് പിടിച്ചെടുത്തു നശിപ്പിച്ചത്.ഫോര്‍മാലിന്‍ ഉള്‍പ്പടെയുള്ള രാസവസ്തുക്കള്‍ ഉപയോഗിച്ച് മാസങ്ങളോളം കേടു വരാത്ത രീതിയില്‍ സൂക്ഷിച്ചാണ് ഇവ വില്‍പന നടത്തി വന്നിരുന്നത്.
ആലപ്പുഴ: കൊവിഡിന്റെ മറവില്‍ രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗണിന്റെ മറവില്‍ ജനങ്ങളെ ചൂഷണം ചെയ്യുവാന്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിച്ചു ഫ്രീസറില്‍ സൂക്ഷിച്ചു വില്‍പന നടത്തിയ വലിയ ഇനം പഴകിയ മല്‍സ്യങ്ങള്‍ പിടിച്ചെടുത്തു.ആലപ്പുഴ നഗരസഭ ആരോഗ്യ വിഭാഗവും പോലിസും ചേര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 500, 2000 കിലോ മല്‍്യങ്ങളാണ് പിടിച്ചെടുത്തു നശിപ്പിച്ചത്.
ഫോര്‍മാലിന്‍ ഉള്‍പ്പടെയുള്ള രാസവസ്തുക്കള്‍ ഉപയോഗിച്ച് മാസങ്ങളോളം കേടു വരാത്ത രീതിയില്‍ സൂക്ഷിച്ചാണ് ഇവ വില്‍പന നടത്തി വന്നിരുന്നത്. ആലപ്പുഴ നഗരസഭാ പരിധിയില്‍ പഴകിയ മല്‍സ്യങ്ങള്‍ വില്‍ക്കാന്‍ യാതൊരു കാരണവശാലും അനുവദിക്കില്ല എന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. പരിശോധനകള്‍ ശക്തമായി തന്നെ തുടരുവാനാണ് തീരുമാനം.പഴകിയ മല്‍സ്യ വില്‍പന ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ നഗരസഭാ ആരോഗ്യ വിഭാഗത്തെ വിവരമറിയിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.