ത്രിതല പഞ്ചായത്തുകള്‍ നടത്തുന്നത് കരുത്തുറ്റ പ്രവര്‍ത്തനങ്ങള്‍: മന്ത്രി പി തിലോത്തമന്‍
കൊവിഡ് മഹാമാരി വലിയ വെല്ലുവിളി ഉയര്‍ത്തുന്ന ഈ ഘട്ടത്തില്‍ സംസ്ഥാനം നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ത്രിതല പഞ്ചായത്തുകളാണ്. കരുത്തുറ്റ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാവശ്യമായ സൗകര്യങ്ങള്‍ ഇത്തരം സ്ഥാപനങ്ങളില്‍ ഉറപ്പു വരുത്തുന്നതിലൂടെ ജനസേവനം കൂടുതല്‍ സുഗമവും സുതാര്യവും ആക്കാന്‍ സര്‍ക്കാര്‍ വലിയ ശ്രദ്ധയാണ് നല്‍കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു
ആലപ്പുഴ: ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങളുടെ സ്വപ്നം സാക്ഷാല്‍കരിക്കാന്‍ പ്രാദേശിക ഭരണകൂടങ്ങളായ ത്രിതല പഞ്ചായത്തുകള്‍ വലിയ സ്ഥാനമാണ് വഹിക്കുന്നതെന്ന് മന്ത്രി പി തിലോത്തമന്‍. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിലെ പുതിയ ഓഫീസ് സമുച്ചയത്തിന്റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.കൊവിഡ് മഹാമാരി വലിയ വെല്ലുവിളി ഉയര്‍ത്തുന്ന ഈ ഘട്ടത്തില്‍ സംസ്ഥാനം നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ത്രിതല പഞ്ചായത്തുകളാണ്. കരുത്തുറ്റ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാവശ്യമായ സൗകര്യങ്ങള്‍ ഇത്തരം സ്ഥാപനങ്ങളില്‍ ഉറപ്പു വരുത്തുന്നതിലൂടെ ജനസേവനം കൂടുതല്‍ സുഗമവും സുതാര്യവും ആക്കാന്‍ സര്‍ക്കാര്‍ വലിയ ശ്രദ്ധയാണ് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉപഭോക്തൃ സംസ്ഥാനമായ കേരളം കൊവിഡ് കാലത്ത് നേരിടാന്‍ പോകുന്ന ഭക്ഷ്യദൗര്‍ലഭ്യം മുന്നില്‍കണ്ട് രൂപംനല്‍കിയ സുഭിക്ഷ കേരളം പദ്ധതിയുടെ നടത്തിപ്പിലും ത്രിതല പഞ്ചായത്തുകള്‍ പ്രത്യേകിച്ച് ബ്ലോക്ക് പഞ്ചായത്ത് മികവുറ്റ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള എല്ലാ നിര്‍വഹണ ഉദ്യോഗസ്ഥരെയും ഒരു കുടക്കീഴില്‍ ആക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് രണ്ടുകോടി രൂപ ചെലവില്‍ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് മണി പ്രഭാകരന്‍ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, എല്‍ എസ് ജി ഡി വിഭാഗം ഓഫീസ്, പട്ടികജാതി വികസന ഓഫീസ്, ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയം, ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസറുടെ കാര്യാലയം, അഗ്രിക്കള്‍ച്ചറല്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസ്, ഇന്‍ഡസ്ട്രിയല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് തുടങ്ങിയ സ്ഥാപനങ്ങളാണ് പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുക.
ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാള്‍, മിനി കോണ്‍ഫറന്‍സ് ഹാള്‍ തുടങ്ങിയ സൗകര്യങ്ങളും ഉണ്ടാവും.പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണി പ്രഭാകരന്‍, വൈസ് പ്രസിഡന്റ് സി റ്റി വിനോദ്, ബ്ലോക്ക് അംഗങ്ങളായ ഹേമ ദാമോദരന്‍, എ. റ്റി ശ്രീജ, പി. എം അജിത് കുമാര്‍, വി. കെ ഗൗരിശന്‍, എന്‍. സജി, ജയ അശോകന്‍, വത്സല തമ്പി, കുത്തിയതോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രേമ രാജപ്പന്‍, പട്ടണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ആര്‍ പ്രമോദ്, വയലാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് വി ബാബു, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ പങ്കെടുത്തു.