ആലപ്പുഴ: മാന്നാര്‍ പരുമലയില്‍ വന്‍ തീപ്പിടിത്തം. മെട്രോ സില്‍ക്ക് എന്ന തുണിക്കടയുടെ ഗോഡൗണിനാണ് തീപ്പിടിച്ചത്. രാവിലെ 6 മണിയോടെയാണ് സംഭവം. തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്. കടയുടെ തൊട്ടടുത്ത പള്ളിയില്‍ പ്രാര്‍ഥനക്കെത്തിയവരാണ് ആദ്യം കണ്ടത്. തുടര്‍ന്ന് അഗ്നിരക്ഷാ സേനയെ അറിയിക്കുകയായിരുന്നു. മൂന്ന് നില കെട്ടിടത്തിനാണ് തീപ്പിടിച്ചിരിക്കുന്നത്. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.