നവീകരിച്ച പേരിശ്ശേരി യു പി സ്‌കൂള്‍ കെട്ടിടത്തിന്റെ പ്രവര്‍ത്തന ഉദ്ഘാടനം
പുലിയൂര്‍ പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ വകയിരുത്തി, നവീകരിച്ച പേരിശ്ശേരി യു പി സ്‌കൂള്‍ കെട്ടിടത്തിന്റെ പ്രവര്‍ത്തന ഉദ്ഘാടനം സജി ചെറിയാന്‍ എംഎല്‍എ നിര്‍വ്വഹിച്ചു.
ചെങ്ങന്നൂര്‍: പുലിയൂര്‍ പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ വകയിരുത്തി, നവീകരിച്ച പേരിശ്ശേരി യു പി സ്‌കൂള്‍ കെട്ടിടത്തിന്റെ പ്രവര്‍ത്തന ഉദ്ഘാടനം സജി ചെറിയാന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി ടി ഷൈലജ അധ്യക്ഷയായി. കെ പി പ്രദീപ്, രാധാമണി, രമ്യാ പ്രമോദ്, ജെസി പോള്‍, പി സി ജേക്കബ്ബ്, എല്‍ മുരളീധരന്‍ നായര്‍, ബാബു കല്ലൂത്ര, ഷാജിലാല്‍ സംസാരിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ജി ശ്രീകുമാര്‍ സ്വാഗതവും സ്‌കൂള്‍ പ്രധാനാധ്യാപകന്‍ സജി കുമാര്‍ നന്ദിയും പറഞ്ഞു.