സിഎസ്‌ഐ സഭാ മോഡറേറ്റര്‍ക്കെതിരെ പ്രതിഷേധം വ്യാപകം
പള്ളി മതിലില്‍ ദൈവ വചനങ്ങള്‍ക്കു പകരം പ്രതിഷേധ ബോര്‍ഡുകള്‍. സിഎസ്‌ഐ സഭാ മോഡറേറ്റര്‍ ബിഷപ്പ് തോമസ് കെ ഉമ്മന്റെ ഏകാധിപത്യ പ്രവണതകള്‍ക്കെതിരെയും പക്ഷപാതപരമായ നിലപാടുകളില്‍ പ്രതിഷേധിച്ചും ആണ് ഞായറാഴ്ച നടന്ന കുര്‍ബാനയില്‍ പങ്കെടുക്കാതെ വിശ്വാസികള്‍ വ്യത്യസ്ത സമരം നടത്തിയത്.
ചെങ്ങന്നൂര്‍: പള്ളി മതിലില്‍ ദൈവ വചനങ്ങള്‍ക്കു പകരം പ്രതിഷേധ ബോര്‍ഡുകള്‍. സിഎസ്‌ഐ സഭാ മോഡറേറ്റര്‍ ബിഷപ്പ് തോമസ് കെ ഉമ്മന്റെ ഏകാധിപത്യ പ്രവണതകള്‍ക്കെതിരെയും പക്ഷപാതപരമായ നിലപാടുകളില്‍ പ്രതിഷേധിച്ചും ആണ് ഞായറാഴ്ച നടന്ന കുര്‍ബാനയില്‍ പങ്കെടുക്കാതെ വിശ്വാസികള്‍ വ്യത്യസ്ത സമരം നടത്തിയത്. ചെങ്ങന്നൂര്‍ സെന്റ് ആന്‍ഡ്രൂസ് സിഎസ്‌ഐ ചര്‍ച്ചില്‍ ആണ് വിശ്വാസികള്‍ കറുത്ത കൊടിയും പ്‌ളക്കാര്‍ഡുമായി എത്തിയത്.
സിഎസ്‌ഐ സഭയിലെ നവീകരണകാംക്ഷികളുടെ സമ്മേളനം ജനുവരി 26 ന് 10ന് ചെങ്ങന്നൂര്‍ വൈഎംസിഎ ഹാളില്‍ നടക്കും. മുന്‍ മഹാ ഇടവക സെക്രട്ടറി പ്രൊഫ. ജോര്‍ജ് ജേക്കബ് അധ്യക്ഷത വഹിക്കും. റവ. പ്രഫ. തോമസ് ജോണ്‍ ഉദ്ഘാടനം ചെയ്യും. സെന്റ് സ്റ്റീഫന്‍സ് കോളജ് മുന്‍ പ്രിന്‍സിപ്പാള്‍ റവ. വത്സന്‍ തമ്പു മുഖ്യ പ്രഭാഷണം നടത്തും. റവ ജോണ്‍ എം ഇട്ടി രചിച്ച ത്രികേ മാമോന്‍ ഗ്രന്ഥം പ്രകാശനം ചെയ്യും. കോട്ടയം സിഎംഎസ് കോളജ് മുന്‍ പ്രിന്‍സിപ്പാള്‍ ജോര്‍ജ് ഫിലിപ്പ്, മാവേലിക്കര ബിഷപ്പ് മൂര്‍ കോളജ് മുന്‍ പ്രിന്‍സിപ്പിള്‍മാരായ ഡോ. കുര്യന്‍ തോമസ്, പ്രഫ. കോശി കുര്യന്‍, റിട്ട. എഡിഎം കോശി ജോണ്‍, ടെസി ചാക്കോ സംസാരിക്കും.