കഞ്ചാവുമായി യുവാവ് എക്‌സൈസിന്റെ പിടിയില്‍
25 ചെറിയ പൊതികളില്‍ നിന്നായി 150 ഗ്രാമോളം കഞ്ചാവ് ഇയാളുടെ പക്കല്‍ നിന്ന് കണ്ടെടുത്തു . പിടിച്ചുപറി, അടിപിടി, മോഷണം തുടങ്ങി നിരവധി ക്രിമിന ല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ ചെന്ന് മൊബൈല്‍ ഫോണ്‍, പണം എന്നിവ മോഷ്ടിക്കുകയാണ് പ്രധാനമായും ചെയ്തിരുന്നത്. കഞ്ചാവ് വില്‍പന നടത്തുന്നതിനിടയിലാണ് മോഷണം നടത്തിയിരുന്നത്
കൊച്ചി: ആലുവ മാര്‍ക്കറ്റ്, പ്രൈവറ്റ് ബസ്റ്റാന്റ് പരിസരങ്ങളില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നയാള്‍ ആലുവ റേഞ്ച് എക്‌സൈസിന്റെ പിടിയിലായി. മാള താനിശ്ശേരിക്കരയില്‍, ചക്കാലയ്ക്കല്‍ വീട്ടില്‍ ജിന്റോ (20)യെയാണ് ഇന്‍സ്‌പെക്ടര്‍ ടി കെ ഗോപിയുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത് . 25 ചെറിയ പൊതികളില്‍ നിന്നായി 150 ഗ്രാമോളം കഞ്ചാവ് ഇയാളുടെ പക്കല്‍ നിന്ന് കണ്ടെടുത്തു . പിടിച്ചുപറി, അടിപിടി, മോഷണം തുടങ്ങി നിരവധി ക്രിമിന ല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ ചെന്ന് മൊബൈല്‍ ഫോണ്‍, പണം എന്നിവ മോഷ്ടിക്കുകയാണ് പ്രധാനമായും ചെയ്തിരുന്നത്. കഞ്ചാവ് വില്‍പന നടത്തുന്നതിനിടയിലാണ് മോഷണം നടത്തിയിരുന്നത്. ആലുവ പുളിഞ്ചോട് ഭാഗത്തു കൂടി അതിവേഗം ഓടി വരുകയായിരുന്ന ഇയാള്‍ പട്രോളിംഗ് നടത്തുകയായിരുന്ന ആലുവ റേഞ്ച് എക്‌സൈസ് ടീമിന്റെ മുന്നില്‍പെടുകയായിരുന്നു. തുടര്‍ന്ന് ഇയാളെ തടഞ്ഞ് നിറുത്തി കാര്യം തിരക്കിയതില്‍ നെഞ്ചുവേദനയാണ് പെട്ടെന്ന് ആശുപത്രിയില്‍ പോകണം അതിന് വേണ്ടിയാണ് ഓടിയതെന്ന് പറഞ്ഞു. എക്‌സൈസിന്റെ ജീപ്പില്‍ കയറ്റി ആശുപത്രിയില്‍ കൊണ്ട് പോകാം എന്ന് അധികൃതര്‍ പറഞ്ഞുവെങ്കിലും ഇയാള്‍ സമ്മതിച്ചില്ല. ഈ സമയം കുറച്ച് ആളുകള്‍ അങ്ങോട്ടേയ്്ക്ക് ഓടിവരുന്നത് കണ്ട് എക്‌സൈസുകാരെ തള്ളിയിട്ട ശേഷം ഇയാള്‍ ഓടി തുടര്‍ന്ന് എക്‌സൈസ് ടീം ഇയാളെ ഓടിച്ചിട്ട് പിടിച്ചു.
പുളിഞ്ചോട് ഉള്ള കൊച്ചി മെട്രോ തൊഴിലാളികളുടെ പണി സ്ഥലത്ത് കയറി അവര്‍ മാറിയിട്ടിരുന്ന വസ്ത്രങ്ങളില്‍ നിന്ന് പണവും മൊബൈല്‍ ഫോണും മോഷ്ടിക്കുന്നത് കണ്ട് മെട്രോ തൊഴിലാളികള്‍ ഇയാളെ കൈയ്യോടെ പിടിക്കുകയും പണവും മൊബൈല്‍ ഫോണും തിരികെ വാങ്ങിക്കുകയും ചെയ്തുവെന്നും, തുടര്‍ന്ന് ഇയാള്‍ ഇവരുടെ പക്കല്‍ നിന്ന് കുതറിയോടുകയായിരുന്നുവെന്നാണ് ഇയാളുടെ പിന്നാലെ ഓടിയെത്തിയവര്‍ പറഞ്ഞത്.തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാളുടെ പാന്റിന് അകത്ത് തുടയില്‍ കെട്ടിവച്ച നിലയിലും, അടിവസ്ത്രത്തിന് അകത്തു നിന്നും കഞ്ചാവ് പൊതികള്‍ കണ്ടെടുക്കുകയായിരുന്നു. തമിഴ്‌നാട്ടിലെ ഒട്ടന്‍ഛിത്രത്ത് നിന്നുമാണ് വന്‍തോതില്‍ കഞ്ചാവ് കൊണ്ട് വരുന്നതെന്നും ഇവിടെ ചെറു പൊതികളിലാക്കി ഒരു പൊതിയ്ക്ക് 500 രൂപയ്ക്ക് വില്‍പ്പന നടത്തുകയാണ് ചെയ്തിരുന്നതെന്നും ചോദ്യം ചെയ്യലില്‍ ഇയാള്‍ പറഞ്ഞതായി എക്‌സൈസ് അധികൃതര്‍ അറിയിച്ചു. പ്രിവന്റീവ് ഓഫീസര്‍ എ വാസുദേവന്‍, ഷാഡോ ടീമംഗങ്ങളായ എന്‍ ഡി ടോമി, എന്‍ ജി അജിത് കുമാര്‍, സിഇഒമാരായ അഭിലാഷ്, വിജു, നീതു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.