ആയുഷ്മാന്‍ ഭാരത് കാരുണ്യ ആരോഗ്യ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ഇനി ചൈതന്യ ഐ ഹോസ്പിറ്റലിലും

കുടുംബത്തിലെ എല്ലാവര്‍ക്കും സൗജന്യ ചികില്‍സ ലഭിക്കുമെന്നതാണ് പദ്ധതിയുടെ നേട്ടം. പദ്ധതിയുടെ ഉദ്ഘാടനം മേയര്‍ സൗമിനി ജെയിന്‍ നിര്‍വഹിച്ചു.

Update: 2019-07-09 10:52 GMT

കൊച്ചി: രവിപുരം ചൈതന്യ ഐ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആയുഷ്മാന്‍ ഭാരത് - കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി. ഇതോടെ പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള നേത്ര ചികില്‍സകള്‍ ഇനി മുതല്‍ ചൈതന്യ ഐ ഹോസ്പിറ്റലില്‍ സൗജന്യമായി ലഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. കുടുംബത്തിലെ എല്ലാവര്‍ക്കും സൗജന്യ ചികില്‍സ ലഭിക്കുമെന്നതാണ് പദ്ധതിയുടെ നേട്ടം. പദ്ധതിയുടെ ഉദ്ഘാടനം മേയര്‍ സൗമിനി ജെയിന്‍ നിര്‍വഹിച്ചു. ചൈതന്യ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. മാത്യു കുര്യന്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ ഡേവിഡ് പറമ്പിത്തറ, ചിയാക് പ്രോജക്ട് മാനേജര്‍ പി ജെ അജാസ്, ജെയ്സണ്‍ തോമസ്, ഡോ.ടി ഐ പീറ്റര്‍, ഡോ. പ്രശാന്ത് റഫേല്‍, ഡോ ലീന പിള്ള, ഡോ സനിത സത്യന്‍ പങ്കെടുത്തു.

Tags:    

Similar News