കൊച്ചി: ഗായകന്‍ കെ ജെ യേശുദാസിന്റെ ഇളയ സഹോദരന്‍ കെ ജെ ജസ്റ്റിനെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വല്ലാര്‍പാടം ഡിപി വേള്‍ഡിനടുത്ത കായലില്‍നിന്നാണ് മൃതദേഹം കണ്ടെടുത്തത്. കാക്കനാട് അത്താണിയില്‍ സെന്റ് ആന്റണീസ് പള്ളിക്കു സമീപമാണ് താമസം. ഫോര്‍ട്ട്‌കൊച്ചിയിലെ സംഗീതജ്ഞനും നാടകനടനുമായ പരേതരായ അഗസ്റ്റിന്‍ ജോസഫ്-എലിസബത്ത് ദമ്പതികളുടെ മകനാണ്. യേശുദാസിനെ കൂടാതെ ആന്റപ്പന്‍, മണി, ജയമ്മ, പരേതരായ ബാബു, പുഷ്പ എന്നിവരാണ് സഹോദരങ്ങള്‍. മുളവുകാട് പോലിസ് പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.