എറണാകുളത്ത് ഇന്ന് 4282 പേര്‍ക്ക് കൊവിഡ്; 177 പേരുടെ ഉറവിടം വ്യക്തമല്ല
ഐഎന്‍എച്ച്എസിലെ 23 പേര്‍ക്കും സിഐഎസ്എഫിലെ രണ്ടു പേര്‍ക്കും നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 4282 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 4100 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്. 177 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഐഎന്‍എച്ച്എസിലെ 23 പേര്‍ക്കും സിഐഎസ്എഫിലെ രണ്ടു പേര്‍ക്കും നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
26.02 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്ന് രോഗം ബാധിച്ചവരില്‍ ഒരാള്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തിയതാണ്.
തൃക്കാക്കര 267, പള്ളുരുത്തി 171, കുമ്പളങ്ങി 124, പള്ളിപ്പുറം 107, കറുകുറ്റി 106, വെങ്ങോല 104,തൃപ്പൂണിത്തുറ 90,കുന്നത്തുനാട് 89,കടുങ്ങല്ലൂര്‍ 87, ഫോര്‍ട്ട് കൊച്ചി 82, നെല്ലിക്കുഴി 81, പുത്തന്‍വേലിക്കര 79, ശ്രീമൂലനഗരം 79, മട്ടാഞ്ചേരി 69, ഏലൂര്‍ 66, വടക്കേക്കര 65, കുമ്പളം 62, എടത്തല 60, കലൂര്‍ 60, കടമക്കുടി 58, കൂവപ്പടി 57, പായിപ്ര 54, വാരപ്പെട്ടി 51, അശമന്നൂര്‍ 49, മരട് 48, ആയവന 46, കീഴ്മാട് 46, പാലക്കുഴ 46, ചൂര്‍ണ്ണിക്കര 44, വാഴക്കുളം 43, കടവന്ത്ര 42, പൂതൃക്ക 42, വരാപ്പുഴ 42, കാഞ്ഞൂര്‍ 41, പിറവം 41, ചേരാനല്ലൂര്‍ 40, കളമശ്ശേരി 38, ഇടപ്പള്ളി 36, രായമംഗലം 36, വടുതല 36, ഐക്കാരനാട് 35, നെടുമ്പാശ്ശേരി 35, മഴുവന്നൂര്‍ 35, വൈറ്റില 35, ആലങ്ങാട് 34, ഇടക്കൊച്ചി 34, കിഴക്കമ്പലം 33, കോട്ടപ്പടി 33, എളംകുന്നപ്പുഴ 31, കുട്ടമ്പുഴ 31, പെരുമ്പടപ്പ് 31, മുളവുകാട് 31, എടവനക്കാട് 29, മൂക്കന്നൂര്‍ 29, കാലടി 28, ഞാറക്കല്‍ 28, തിരുവാണിയൂര്‍ 28, ആവോലി 27, നായരമ്പലം 27, നോര്‍ത്തുപറവൂര്‍ 27, പാലാരിവട്ടം 27, പൈങ്ങോട്ടൂര്‍ 26, വേങ്ങൂര്‍ 26, തോപ്പുംപടി 24, പല്ലാരിമംഗലം 24, മഞ്ഞള്ളൂര്‍ 24, കവളങ്ങാട് 23, കുന്നുകര 23, കീരംപാറ 22, മണീട് 22, എറണാകുളം സൗത്ത് 21, പച്ചാളം 21, ചേന്ദമംഗലം 20, പിണ്ടിമന 20, കോട്ടുവള്ളി 19, പെരുമ്പാവൂര്‍ 19, മലയാറ്റൂര്‍ നീലീശ്വരം 19, പോണേക്കര 18, അങ്കമാലി 18, എറണാകുളം നോര്‍ത്ത് 17, കോതമംഗലം 17, ചോറ്റാനിക്കര 17, കല്ലൂര്‍ക്കാട് 16, പാറക്കടവ് 16, ഏഴിക്കര 15, കുഴിപ്പള്ളി 15, മഞ്ഞപ്ര 15, ആലുവ 14, വെണ്ണല 14, എളമക്കര 13, ചിറ്റാറ്റുകര 13, തേവര 13, മൂവാറ്റുപുഴ 13, ഒക്കല്‍ 12, കരുവേലിപ്പടി 12, തമ്മനം 12, മുളന്തുരുത്തി 9, വടവുകോട് 9,അയ്യപ്പന്‍കാവ് 8, ആമ്പല്ലൂര്‍ 8, ആരക്കുഴ 8, ചെങ്ങമനാട് 8, ചെല്ലാനം 7, വാളകം 7, ഉദയംപേരൂര്‍ 6, തുറവൂര്‍ 6, ഇലഞ്ഞി 5, തിരുമാറാടി 5, പനമ്പള്ളി നഗര്‍ 5, മാറാടി 5, ഇതര സംസ്ഥാന തൊഴിലാളി 15 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെ എടക്കാട്ടുവയല്‍, പനയപ്പിള്ളി, പാമ്പാകുട, പോത്താനിക്കാട്, മുണ്ടംവേലി, കൂത്താട്ടുകുളം , ചളിക്കവട്ടം, മുടക്കുഴ, കരുമാലൂര്‍, ചക്കരപ്പറമ്പ്, രാമമംഗലം, അയ്യമ്പുഴ, എളംകുളം എന്നിങ്ങനെ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് 5513 പേര് രോഗ മുക്തി നേടി.
ഇന്ന് 4039 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 4017 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 108484 ആണ്. ഇന്ന് 242 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയില്‍ പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 445 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. 51651 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്. കളമശ്ശേരി മെഡിക്കല്‍ കോളജ് 153, പിവിഎസ് 79, ജിഎച്ച് മൂവാറ്റുപുഴ 38, ജിഎച്ച് എറണാകുളം 57, ഡിഎച്ച് ആലുവ 72, പള്ളുരുത്തി താലൂക്ക് ആശുപത്രി 35, തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി 45, പറവൂര്‍ താലൂക്ക് ആശുപത്രി 30, ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി 58, പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 42, കോതമംഗലം താലൂക്ക് ആശുപത്രി 20, കരുവേലിപ്പടി താലൂക്ക് ആശുപത്രി 14, അമ്പലമുകള്‍ കൊവിഡ് ആശുപത്രി 11, സഞ്ജീവനി 65, സ്വകാര്യ ആശുപത്രികള്‍ 2326, എഫ്എല്‍ റ്റിസികള്‍ 488,എസ്എല്‍റ്റിസികള്‍ 400, ഡോമിസിലറി കെയര്‍ സെന്റര്‍ 734, വീടുകള്‍ 42702 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്. ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 16454 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.