എറണാകുളം: ജനങ്ങളുടെ മേല്‍ അമിതമായ വൈദ്യുതി ചാര്‍ജ്ജ് വര്‍ധന അടിച്ചേല്‍പ്പിക്കാനുള്ള വൈദ്യുതി ബോര്‍ഡിന്റെ നീക്കങ്ങള്‍ തടയണമെന്ന് ആവശ്യപ്പെട്ട് എസ് ഡിപി ഐ നിവേദനം നല്‍കി. എറണാകുളം ടൗണ്‍ ഹാളില്‍ നടന്ന കെഎസ് ഇബി റെഗുലേറ്ററി കമ്മീഷന്‍ മുമ്പാകെയാണ് ജില്ലാ കമ്മിറ്റി അംഗങ്ങളായ നിഷ ടീച്ചര്‍, ഹാരിസ് ഉമര്‍, കുന്നത്തുനാട് മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ് ജാഫര്‍ പെരിങ്ങാല, കളമശ്ശേരി മണ്ഡലം ഖജാഞ്ചി എന്നിവരുടെ നേതൃത്വത്തില്‍ നിവേദനം നല്‍കിയത്.