പുതിയ തൊഴില്‍ നിയമം അടിമത്തത്തിലേക്കുള്ള തിരിച്ചു പോക്ക്: സുധീര്‍ ഏലൂക്കര

സോഷ്യല്‍ ഡെമോക്രാറ്റിക് ട്രേഡ് യൂനിയന്‍ (എസ്ഡിടിയു) പറവൂര്‍ ഏരിയ കണ്‍വെന്‍ഷന്‍ നടന്നു

Update: 2022-06-28 10:39 GMT

പറവൂര്‍: സോഷ്യല്‍ ഡെമോക്രാറ്റിക് ട്രേഡ് യൂനിയന്‍ (എസ്ഡിടിയു) പറവൂര്‍ ഏരിയ കണ്‍വെന്‍ഷന്‍ നടന്നു.വാണിയക്കാട് ടിപ്പു സുല്‍ത്താന്‍ നഗറില്‍ നടന്ന കണ്‍വെന്‍ഷന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് ട്രേഡ് യൂനിയന്‍ എറണാകുളം ജില്ല ജനറല്‍ സെക്രട്ടറി സുധീര്‍ ഏലൂക്കര ഉദ്ഘാടനം ചെയ്തു.

കേന്ദ്ര സര്‍ക്കാറിന്റെ പുതിയ തൊഴില്‍ നിയമങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ തൊഴിലാളികളോടുള്ള നിലപാടുകളും പഴയ കാല അടിമത്ത സമ്പ്രദായത്തിലേക്ക് തൊഴിലാളികളെ തിരിച്ച് കൊണ്ടു പോകുന്നതാണ് എന്ന് അദ്ദേഹം പറഞ്ഞു.പറവൂരിലെ വിവിധ ചുമട്ട്,ഓട്ടോ,ഗുഡ്‌സ് തുടങ്ങിയ യൂനിറ്റുകളെ പ്രതിനിധീകരിച്ചുള്ള തൊഴിലാളികള്‍ പങ്കെടുത്ത സംഗമത്തില്‍ യൂനിയന്‍ പറവൂര്‍ ഏരിയ പ്രസിഡന്റ് ഷംജാദ് ബഷീര്‍ അധ്യക്ഷത വഹിച്ചു.

ജില്ലാ കമ്മറ്റി അംഗം യാക്കൂബ് സുല്‍ത്താന്‍, എസ്ഡിപിഐ പറവൂര്‍ മണ്ഡലം പ്രസിഡന്റ്് നിസ്സാര്‍ അഹമ്മദ്, സെക്രട്ടറി നിഷാദ് അഷറഫ് സംസാരിച്ചു. യൂനിയന്‍ ഏരിയ സെക്രട്ടറി ഹാരിസ് മുഹമ്മദ് സ്വാഗതവും ഖജാന്‍ജി സുനി വേലായുധന്‍ നന്ദിയും പറഞ്ഞു.

Tags:    

Similar News