ജിഎസ്ടി പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണര്‍ പി എന്‍ റാവുവിന് യാത്രയയപ്പ് നല്‍കി

കേന്ദ്ര ചരക്ക് സേവന നികുതി വകുപ്പിന്റെ കൊച്ചി ഐ എസ് പ്രസ്് റോഡിലുള്ള മുഖ്യ കാര്യാലയത്തില്‍ നടന്ന യാത്രയയപ്പ് സമ്മേളനം പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ കെ ആര്‍ ഉദയ് ഭാസ്‌കര്‍ ഉദ്ഘാടനം ചെയ്തു

Update: 2020-01-31 17:15 GMT

കൊച്ചി : മൂന്നര ദശാബ്ദങ്ങള്‍ നീണ്ട സര്‍വീസില്‍ നിന്ന് വിരമിച്ച സെന്‍ട്രല്‍ ടാക്സ്, സെന്‍ട്രല്‍ എക്സൈസ് ആന്റ് കസ്റ്റംസ് തിരുവനന്തപുരം സോണ്‍ പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണര്‍ പുല്ലേല നാഗേശ്വര റാവുവിന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. കേന്ദ്ര ചരക്ക് സേവന നികുതി വകുപ്പിന്റെ കൊച്ചി ഐ എസ് പ്രസ്് റോഡിലുള്ള മുഖ്യ കാര്യാലയത്തില്‍ നടന്ന യാത്രയയപ്പ് സമ്മേളനം പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ കെ ആര്‍ ഉദയ് ഭാസ്‌കര്‍ ഉദ്ഘാടനം ചെയ്തു.

ജിഎസ്ടി ഇന്റലിജന്‍സ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഡോ.മാത്യു ജോളി, ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ പി ജയദീപ്, കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ സുമിത് കുമാര്‍, കസ്റ്റംസ് കമ്മീഷണര്‍ മുഹമ്മദ് യൂസഫ്, കമ്മീഷണര്‍ അപ്പീല്‍സ് വീരേന്ദ്ര കുമാര്‍, കമ്മീഷണര്‍ ഓഡിറ്റ് ഡോ. ടി.ടിജു, വിവിധ കമ്മീഷണറേറ്റുകളിലെ ജോയിന്റ് കമ്മീഷണര്‍മാരായ അനീഷ് പി രാജന്‍, സി ആര്‍ റാണി, ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി ഗസറ്റ് അസ്സോസിയേഷനുകളെ പ്രതിനിധീകരിച്ച് ഇ സിദ്ധാര്‍ഥ്, എസ് കെ ജമാല്‍, ചീഫ് കമ്മീഷണറേറ്റ് ഓഫീസ് എഡിസി അന്‍വര്‍ അലി, പി ആര്‍ ഒ എസ് എ മധു സംസാരിച്ചു 

Tags:    

Similar News