കേരളത്തിലെ സന്ധിമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ രംഗം നവീനമെന്ന് ഡോ.ഫ്രെഡറിക് ബ്യൂക്കല്‍

1977കാലഘട്ടത്തില്‍ മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ വിപ്ലവകരമായ മാറ്റത്തിന് വഴിതെളിച്ച മൊബൈല്‍ ബൈറിംഗ് എന്ന ആശയത്തിന്റെയും ഡിസൈനിംഗിന്റെയും ഉപജ്ഞാതാവാണ് അമേരിക്കക്കാരനായ ഫ്രെഡറിക് ബ്യൂക്കല്‍

Update: 2019-08-23 15:55 GMT

കൊച്ചി: കേരളത്തിലെ സന്ധിമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ ആഗാള നിലവാരത്തിലുള്ളവയാണെന്ന് സന്ധിമാറ്റിവയ്ക്കല്‍ ഉപകരണങ്ങളുടെ ഡിസൈനറും പ്രമുഖ സര്‍ജനുമായ ഡോ.ഫ്രെഡറിക് ബ്യൂക്കല്‍ . മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ഇന്ന് ഉപയോഗിക്കുന്ന ആധുനിക സംവിധാനങ്ങള്‍, ഡിസൈന്‍, ശസ്ത്രക്രിയ രീതികള്‍, അതിലുണ്ടാകുന്ന പ്രശ്നങ്ങള്‍ എന്നിവയെക്കുറിച്ച് ശ്രീ സുധീന്ദ്ര ആശുപത്രിയിലെ സന്ദര്‍ശന വേളയില്‍ ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോ.വിനോദ് പദ്മനാഭന്റെ നേതൃത്വത്തിലുള്ള സംഘവുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 1977കാലഘട്ടത്തില്‍ മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ വിപ്ലവകരമായ മാറ്റത്തിന് വഴിതെളിച്ച മൊബൈല്‍ ബൈറിംഗ് എന്ന ആശയത്തിന്റെയും ഡിസൈനിംഗിന്റെയും ഉപജ്ഞാതാവാണ് അമേരിക്കക്കാരനായ ഫ്രെഡറിക് ബ്യൂക്കല്‍. സന്ധിമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ രംഗത്ത് സുധീന്ദ്ര മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ഡോ.ഫ്രെഡറിക് ബ്യൂക്കലിന്റെ സന്ദര്‍ശനവും മാര്‍ഗനിര്‍ദേശങ്ങളും ഏറെ ഗുണം ചെയ്യുമെന്ന് ഡോ.വിനോദ് പദ്മനാഭന്‍, മെഡിക്കല്‍ ഡയറക്ടര്‍ ഡോ.എം.ഐ ജുനൈദ് റഹ്മാന്‍, ബോര്‍ഡ് ജനറല്‍ സെക്രട്ടറി മനോഹര്‍ പ്രഭു എന്നിവര്‍ പറഞ്ഞു. 

Tags:    

Similar News