കെപിഎംഎസ് അയ്യന്‍കാളി കള്‍ച്ചറല്‍ ട്രസ്റ്റ്:ലോക്കല്‍ മാനേജമെന്റ് കമ്മിറ്റി രൂപീകരിച്ചു
ട്രസ്റ്റ് സ്റ്റേറ്റ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ പുന്നല ശ്രീകുമാര്‍ ചെയര്‍മാനും പി വി ബാബു സെക്രട്ടറിയായും വി കെ കുട്ടപ്പന്‍ ഖജാന്‍ജിയുമാണ് കമ്മിറ്റി രൂപീകരിച്ചത്
കൊച്ചി: കെപിഎംഎസ്സിന്റെ നിയന്ത്രണത്തിലുള്ള അയ്യന്‍കാളി കള്‍ച്ചറല്‍ ട്രസ്റ്റിന്റെ ഉടമസ്ഥതയില്‍ എറണാകുള ജില്ലയില്‍ ആരംഭിക്കുവാന്‍ പോകുന്ന സ്ഥാപനങ്ങളുടെ നടത്തിപ്പിനായി എറണാകുളം ലോക്കല്‍ മാനേജമെന്റ് കമ്മിറ്റി രൂപീകരിച്ചു. ട്രസ്റ്റ് സ്റ്റേറ്റ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ പുന്നല ശ്രീകുമാര്‍ ചെയര്‍മാനും പി വി ബാബു സെക്രട്ടറിയായും വി കെ കുട്ടപ്പന്‍ ഖജാന്‍ജിയുമാണ് കമ്മിറ്റി രൂപീകരിച്ചത്. മറ്റു ഭാരവാഹികള്‍: എം രവി (വൈസ് ചെയര്‍മാന്‍), പ്രശോബ് ഞാവലി (അസി .സെക്രട്ടറി) , ടി കെ. രാജഗോപാല്‍ , ടി വി ശശി , സുനന്ദ രാജന്‍, ടി സി അനിരുദ്ധന്‍, ഡോ. എസ് എം സുരേഷ് (ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍).ലോക്കല്‍ മാനേജമെന്റ് കമ്മിറ്റിയുടെ ആദ്യ സംരംഭമായ അമേയം പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ യൂണിറ്റ് സെപ്റ്റംബര്‍ ഒന്നിനു അയ്യന്‍കാളി ജയന്തി ദിനത്തില്‍ പ്രവര്‍ത്തനം ആരംഭിക്കും . അതിരുകളില്ലാത്ത സേവന സന്നദ്ധതയും സാന്ത്വന പരിചരണവും എന്ന മുദ്രാവാക്യവുമായി ജില്ലയിലെ അശരണര്‍ക്കും നിരാലംബകര്‍ക്കും കിടപ്പുരോഗികള്‍ക്കും സാന്ത്വന പരിചരണ സേവനം സൗജന്യമായി ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അധികൃതര്‍ വ്യക്തമാക്കി.