മോഷ്ടാവ് മിലിറ്ററി കണ്ണന്‍ പോലിസ് പിടിയില്‍
2019 ഡിസംബര്‍ 19ന് എറണാകുളം പുല്ലേപ്പടിയിലുള്ള സ്ഥാപനത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന ഹോണ്ട പ്ലഷര്‍ എന്ന ബൈക്ക് ഇയാള്‍ മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു.പിന്നീട് നടന്ന അന്വേഷണത്തില്‍ പ്രതിയുടെ ചിത്രം കാമറയില്‍ പതിഞ്ഞത് പോലിസിന് ലഭിച്ചു അതില്‍നിന്നാണ് പ്രതി കണ്ണന്‍ ആണെന്ന് തിരിച്ചറിഞ്ഞത്.
കൊച്ചി: മോഷ്ടാവ്ആലപ്പുഴ, മുല്ലയ്ക്കല്‍ കളത്തില്‍ വീട്ടില്‍ കണ്ണന്‍(മിലിറ്ററി കണ്ണന്‍-39) പോലിസ് പിടിയില്‍.സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് വിജയ ശങ്കറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റു ചെയ്തത്.2019 ഡിസംബര്‍ 19ന് എറണാകുളം പുല്ലേപ്പടിയിലുള്ള സ്ഥാപനത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന ഹോണ്ട പ്ലഷര്‍ എന്ന ബൈക്ക് ഇയാള്‍ മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു.
പിന്നീട് നടന്ന അന്വേഷണത്തില്‍ പ്രതിയുടെ ചിത്രം കാമറയില്‍ പതിഞ്ഞത് പോലിസിന് ലഭിച്ചു അതില്‍നിന്നാണ് പ്രതി കണ്ണന്‍ ആണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന നടത്തിയ അന്വേഷണത്തില്‍ പ്രതി എറണാകുളത്ത് വന്നു പോകാറുള്ള വിവരം പോലിസിന് ലഭിച്ചു. ഇതേതുടര്‍ന്ന് സെന്‍ട്രല്‍ പോലിസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് വിജയ ശങ്കറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ നിരീക്ഷിച്ചുവരികയായിരുന്നു. ഇന്നലെ എറണാകുളത്ത് എത്തിയ പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു സബ്ഇന്‍സ്‌പെക്ടര്‍ വേണുഗോപാല്‍ സീനിയര്‍ സിപിഒ മാരായ ഫ്രാന്‍സിസ്, രഞ്ജിത്ത് സിപിഒ മാരായ ഇസഹാക്ക്, ഇഗ്‌നേഷ്യസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു