പെരുമ്പാവൂരില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

Update: 2021-02-21 12:11 GMT

കൊച്ചി: പെരുമ്പാവൂരില്‍ നിരോധിത പുകയില ഉല്‍പന്നങ്ങളുടെ വന്‍ ശേഖരം പിടികൂടി. പെരുമ്പാവൂര്‍ പാലക്കാട്ട് താഴത്തുള്ള ഭായിക്കോളനി പരിസരത്ത് ദീര്‍ഘകാലമായി അച്ചിട്ടിരുന്ന കടമുറികളില്‍ നിന്നാണ് രണ്ട് ലോഡോളം വരുന്ന ഹാന്‍സ് ഉള്‍പ്പെടെയുള്ള നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പോലിസ്, എക്‌സൈസ്, പെരുമ്പാവൂര്‍ നഗരസഭ ആരോഗ്യ വിഭാഗം എന്നിവരുടെ സംയുക്ത നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ പിടികൂടിയത്. അടഞ്ഞുകിടന്ന കടമുറികളുടെ താഴ് പോലിസ് പൊളിച്ചാണ് ചാക്കു കെട്ടുകളിലാക്കി സൂക്ഷിച്ചിരുന്ന പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്. എറണാകുളം റൂറല്‍ ജില്ലയില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍, മയക്കുമരുന്നുകള്‍ എന്നിവ പിടികൂടുന്നതിന് ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നടത്തി വരുന്ന പരിശോധനകളുടെ ഭാഗമായാണ് പെരുമ്പാവൂരിലും റെയ്ഡ് നടന്നത്. ഞായറാഴ്ച പരിശോധന നടത്തിയ പോലിസ് സംഘത്തില്‍ പെരുമ്പാവൂര്‍ ഡിവൈഎസ്പി എന്‍ ആര്‍ ജയരാജ്, ഇന്‍സ്‌പെക്ടര്‍ രാഹുല്‍ രവീന്ദ്രന്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ എസ് ആര്‍ സനീഷ്, ജോഷി പോള്‍, എഎസ്‌ഐമാരായ സലീം, റെജി ജോസ്, എസ്‌സിപിഒ സുബൈര്‍ എന്നിവരാണ് ഉണ്ടായിരുന്നത്. പരിശോധന തുടരുമെന്ന് എസ് പി കാര്‍ത്തിക് പറഞ്ഞു.

Prohibited tobacco products seized in Perumbavoor

Tags:    

Similar News