കൊവിഡ് കണ്ടെയ്‌മെന്റ് സോണില്‍ അണു നശീകരണം നടത്തി എസ്ഡിപിഐ
ആയുര്‍വേദ ആശുപത്രിയുടെ മുന്നില്‍ നിന്നും ആരംഭിച്ച് അടിവാട് ജംഗ്ഷന്‍, തെക്കേക്കവല പരിസര പ്രദേശങ്ങളിലാണ് അണു നശീകരണം നടത്തിയത്.
കോതമംഗലം: മണ്ഡലത്തിലെ പല്ലാരിമംഗലം പഞ്ചായത്ത് എസ്ഡിപിഐ അടിവാട് ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ കൊവിഡ് കണ്ടെയ്‌മെന്റ് സോണില്‍ അണു നശീകരണം നടത്തി. ആയുര്‍വേദ ആശുപത്രിയുടെ മുന്നില്‍ നിന്നും ആരംഭിച്ച് അടിവാട് ജംഗ്ഷന്‍, തെക്കേക്കവല പരിസര പ്രദേശങ്ങളിലാണ് അണു നശീകരണം നടത്തിയത്.
ഗവ. ആയുര്‍വേദ ആശുപത്രിയിലെ ഡോക്ടറും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജില്ലാതല ചുമതലയും നിര്‍വ്വഹിക്കുന്ന ഡോ. ആനന്ദ് പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
എസ്ഡിപിഐ പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി അജി, വൈസ് പസിഡന്റ് ഷാജഹാന്‍ കുറ്റംവേലി, അടിവാട് ബ്രാഞ്ച് ഭാരവാഹികളായ നുജൂബ്, ഷിഹാബ് മൗലവി, ഫൈസല്‍, നൗഷാദ് നേതൃത്വം നല്‍കി.
കണ്ടെയ്‌മെന്റ് സോണിലാക്കിയ അടിവാട് പ്രദേശത്ത് പോലിസിന്റെയും ഹെല്‍ത്തിന്റെയും പ്രത്യേക അനുമതിയോടെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ ശുചീകരണം നടത്തിയത്.