എസ്എസ്എല്‍സി കഴിഞ്ഞവര്‍ക്കായി എസ്ഡിപിഐ ഓണ്‍ലൈന്‍ കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം
Zoom മീറ്റിങ് പ്ലാറ്റ്‌ഫോം വഴിയാണ് ഓണ്‍ലൈന്‍ പ്രോഗ്രാം സംഘടിപ്പിച്ചത്.
കാലടി: 2019-20 എസ്എസ്എല്‍സി കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്കായി എസ്ഡിപിഐ കാലടി പഞ്ചായത്ത് കമ്മിറ്റിക്ക് കീഴില്‍ 'കരിയര്‍ ടോക്ക്' എന്ന ശീര്‍ഷകത്തില്‍ ഓണ്‍ലൈന്‍ കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം സംഘടിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിക്ക് Zoom മീറ്റിങ് പ്ലാറ്റ്‌ഫോം വഴിയാണ് ഓണ്‍ലൈന്‍ പ്രോഗ്രാം സംഘടിപ്പിച്ചത്. പ്രശസ്ത കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം ട്രൈനറും പെരുമ്പാവൂര്‍ എന്റിച്ച് അക്കാദമി ഡയറക്ടറും കൂടിയായ എം എ അഷ്റഫ് (അങ്കമാലി - കാലടി) സെക്ഷന്‍ കൈകാര്യം ചെയ്ത് സംസാരിച്ചു.
നരിപ്പറമ്പ്, പോത്തനൂര്‍, കാലടി, മാങ്ങാട്ടൂര്‍, നടക്കാവ്, തിരുത്തി, അതളൂര്‍ എന്നിവിടങ്ങളില്‍നിന്നായി 60ഓളം വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ പരിപാടിയില്‍ പങ്കെടുത്തു. പ്രോഗ്രാം കോ-ഓഡിനേറ്റര്‍ സ്വാലിഹ് മാസ്റ്റര്‍ പൊന്നാനി, എസ്ഡിപിഐ കാലടി പഞ്ചായത്ത് പ്രസിഡന്റ് മുസ്തഫ പോത്തനൂര്‍, റഷീദ് മുല്ലമ്പുള്ളി, മുഫീദ് റഹ്മാന്‍ നരിപ്പറമ്പ്, സല്‍മാന്‍ പോത്തനൂര്‍, യാസിര്‍ നരിപ്പറമ്പ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.