സെന്‍ക്യാബ്‌സ് ഓണ്‍ലൈന്‍ ടാക്‌സി സേവനം കൊച്ചിയില്‍ ആരംഭിച്ചു
സെന്‍ക്യാബ്‌സിന്റെ കൊച്ചിയിലെ ഉദ്ഘാടനം മേയര്‍ സൗമിനി ജെയിന്‍ നിര്‍വഹിച്ചു.ആദ്യ ഘട്ടമായി തൃശൂരില്‍ പരീക്ഷിച്ച ശേഷമാണ് കൊച്ചിയില്‍ സെന്‍ക്യാബ്‌സ് എത്തുന്നത്.മറ്റ് ഓണ്‍ലൈന്‍ ടാക്‌സി സേവന ദാതാക്കള്‍ ചെയ്യുന്നതുപോലെ ഓരോ ട്രിപ്പിനും ഡ്രൈവര്‍മാരില്‍ നിന്നും കമ്മീഷന്‍ ഈടാക്കുന്നത് ഒഴിവാക്കുമെന്ന് ഹരിദാസ് ചെമ്പുകാവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഓരോ സ്ഥലത്തേക്കും നിശ്ചിതമായ ഒരു തുകയാണ് ഈടാക്കപ്പെടുക. യാത്രക്കാരുടെ താല്‍പര്യം സംരക്ഷിക്കും. 24 മണിക്കൂറും കസ്റ്റമര്‍ സേവനം ലഭ്യമാക്കുന്ന കോള്‍ സെന്റ്ററും സജ്ജമാണ്. യാത്ര തുടങ്ങുന്നത് മുതല്‍ യാത്ര അവസാനിക്കുന്നതുവരെ വാഹനം പൂര്‍ണ്ണമായും ട്രാക്ക് ചെയ്യപ്പെടുകയും ചെയ്യും
കൊച്ചി : സെന്‍ക്യാബ്‌സ(XENCBS)ഓണ്‍ലൈന്‍ ടാക്‌സി സേവനം കൊച്ചിയില്‍ ആരംഭിച്ചു. അമേരിക്കന്‍ മലയാളികളായ ഹരിദാസ് ചെമ്പ്കാവിന്റെയും, വനജ ചെമ്പ്കാവിന്റെയും നേതൃത്വത്തില്‍ ബാംഗ്‌ളൂരില്‍ 5 വര്‍ഷം മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച സെന്‍ക്യാബ്‌സിന്റെ കൊച്ചിയിലെ ഉദ്ഘാടനം മേയര്‍ സൗമിനി ജെയിന്‍ നിര്‍വഹിച്ചു.ആദ്യ ഘട്ടമായി തൃശൂരില്‍ പരീക്ഷിച്ച ശേഷമാണ് കൊച്ചിയില്‍ സെന്‍ക്യാബ്‌സ് എത്തുന്നത്.മറ്റ് ഓണ്‍ലൈന്‍ ടാക്‌സി സേവന ദാതാക്കള്‍ ചെയ്യുന്നതുപോലെ ഓരോ ട്രിപ്പിനും ഡ്രൈവര്‍മാരില്‍ നിന്നും കമ്മീഷന്‍ ഈടാക്കുന്നത് ഒഴിവാക്കുമെന്ന് ഹരിദാസ് ചെമ്പുകാവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഓരോ സ്ഥലത്തേക്കും നിശ്ചിതമായ ഒരു തുകയാണ് ഈടാക്കപ്പെടുക. യാത്രക്കാരുടെ താല്‍പര്യം സംരക്ഷിക്കും.
24 മണിക്കൂറും കസ്റ്റമര്‍ സേവനം ലഭ്യമാക്കുന്ന കോള്‍ സെന്റ്ററും സജ്ജമാണ്. യാത്ര തുടങ്ങുന്നത് മുതല്‍ യാത്ര അവസാനിക്കുന്നതുവരെ വാഹനം പൂര്‍ണ്ണമായും ട്രാക്ക് ചെയ്യപ്പെടുകയും ചെയ്യും ഡ്രൈവര്‍മാര്‍ക്ക് യാതക്കാരുമായി സൗമ്യമായി ഇടപഴകുവാനുള്ള പരിശീലനവും ഒരുക്കും എറണാകുളം നോര്‍ത്ത്, സൗത്ത്, ആലുവ റെയില്‍വെ സ്റ്റേഷന്‍, എയര്‍പോര്‍ട്ട് തുടങ്ങിയ ട്രിപ്പുകള്‍ നേരത്തെ തന്നെ ബുക്ക് ചെയ്ത് വയ്ക്കാനുള്ള സൗകര്യവും ഉണ്ടെന്നും ഹരിദാസ് ചെമ്പുകാവ് പറഞ്ഞു.ആദ്യ ഘട്ടത്തില്‍ 100 ഓളം കാറുകളാണ് സേവന സന്നദ്ധമായി ഉള്ളത്. രണ്ട് മൂന്ന് മാസത്തിനുള്ളില്‍ ഇത് 1000 കാറുകളില്‍ അധികമാക്കുകയാണ് ലക്ഷ്യമെന്ന് വനജ ചെമ്പ്കാവ് പറഞ്ഞു.കോര്‍പറേറ്റ് കമ്പനികള്‍ക്ക് പ്രത്യക നിരക്കുകള്‍ ലഭ്യമാക്കും. ഭാവിയില്‍ ഫ്രാഞ്ചസി മാതൃകയില്‍ പ്രവര്‍ത്തനം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ഹരിദാസ് ചെമ്പു കാവ് പറഞ്ഞു. കമ്പനിയുടെ ഓപ്പറേഷന്‍സ് മേധാവി പി ടി വിനോയയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.