മൂന്നാര്‍ കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു

Update: 2020-07-18 12:32 GMT

മൂന്നാര്‍: മൂന്നാര്‍ കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ആളുക്കള്‍ കൂട്ടം കൂടുന്ന സാഹചര്യത്തിലാണ് കലക്ടര്‍ ഉത്തരവിട്ടത്. രാജാക്കാട് പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും , പതിനഞ്ച് പഞ്ചായത്തുകളിലെ 32 വാര്‍ഡുകളും അതീവ ജാഗ്രത പാലിക്കേണ്ട മേഖലകളാണന്നും നിര്‍ദേശം നല്‍കി.

അതേസമയം ടാറ്റ ആശുപത്രിയിലെ ഡോക്ടറും നഴ്‌സുമടക്കം 11 പേര്‍ക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ നാല് ഡോക്ടര്‍മാരെയും 12 ജീവനക്കാരെയും നിരീക്ഷണത്തിലാക്കി. ഉറവിടം വ്യക്തമല്ലാത്ത ഒരാള്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ആന്റിജന്‍ പരിശോധനയിലൂടെയാണ് സമ്പര്‍ക്കരോഗികളെ കണ്ടെത്തിയത്. ജില്ലയില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്ത കൊവിഡ് രോഗികളുടെ എണ്ണം 303 ആയി.




Tags:    

Similar News