മുംബൈയില്‍ മോഷണം നടത്തിയ മുങ്ങിയ ഹോംനഴ്‌സ് പിടിയില്‍
ഏകദേശം 20 ലക്ഷം രൂപയുടെ ആഭരണങ്ങളാണ് മോഷ്ടിച്ചതെന്ന് പോലിസ് പറയുന്നു.
ഇടുക്കി: മുംബൈയിലെ ഹോട്ടലുടമയുടെ വീട്ടില്‍ നിന്നും സ്വര്‍ണവും ഡയമന്റ്‌സും മോഷ്ടിച്ച മുങ്ങിയ ഹോംനഴ്‌സ് മൂന്നാറില്‍ പിടിയില്‍. കണ്ണന്‍ദേവന്‍ കമ്പനി കടലാര്‍ എസ്റ്റേറ്റില്‍ ഉമാമഹേശ്വരി(24)യാണ് പിടിയിലായത്. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഉമാമഹേശ്വരി ജോലി ചെയിതിരുന്ന വീട്ടില്‍ നിന്നും പലതവണ മോഷണം നടന്നിരുന്നു. എന്നാല്‍ വീട്ടുടമ പരാതി നല്‍കിയിരുന്നില്ല. കഴിഞ്ഞ ഫെബ്രുവരിയില്‍ ഉമാ മഹേശ്വരി ജോലി ഉപേക്ഷിച്ച് മുംബൈ വിട്ടതോടെ സംശയം തോന്നിയ വീട്ടുമ പോലിസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലിസ് തമിഴ്‌നാട്ടില്‍ അന്വേഷണം നടത്തി. ഇതിനിടെ, ഉമ മൂന്നാറിലെ എസ്‌റ്റേറ്റിലുള്ളതായി രഹസ്യവിവരം ലഭിച്ചതോടെയാണ് പോലിസ് സംഘം എത്തിയത്.
രണ്ടുവര്‍ഷം മുമ്പാണ് ഉമാമഹേശ്വരി ഹോട്ടലുടമയുടെ വീട്ടില്‍ ജോലിക്ക് ചേര്‍ന്നത്. മുംബൈയില്‍ നിന്ന് ഹിരണെന്ന യുവാവിനെ വിവാഹം കഴിക്കുകയും ഇയാളുടെ സഹായത്തോടെയാണ് മോഷണം നടത്തിയതെന്നുമാണ് പരാതി. ഏകദേശം 20 ലക്ഷം രൂപയുടെ ആഭരണങ്ങളാണ് മോഷ്ടിച്ചതെന്ന് പോലിസ് പറയുന്നു. 7 ലക്ഷം രൂപയുടെ തൊണ്ടി മുതല്‍ പോലിസ് കണ്ടെത്തി.