ഇടുക്കി ചിന്നക്കനാലില്‍ സ്‌കൂട്ടര്‍ കൊക്കയിലേക്ക് മറിഞ്ഞ് മാതാവും മകളും ഉള്‍പ്പെടെ മൂന്ന് മരണം
തൊടുപുഴ: ഇടുക്കി ചിന്നക്കനാലില്‍ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്നു പേര്‍ക്ക് ദാരുണാന്ത്യം. തിടിനഗര്‍ സ്വദേശി അഞ്ജലി (25), മകള്‍ അമയ (4), അഞ്ജലിയുടെ ഭര്‍ത്താവിന്റെ അനിയന്റെ ഭാര്യ ജെന്‍സി (19) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 5നാണ് സംഭവം.
ടാങ്ക്കുടിക്ക് സമീപം ഇറക്കത്തില്‍ ഇരുചക്രവാഹനത്തിന്റെ നിയന്ത്രണം നഷ്ടടപ്പെട്ടാണ് അപകടമുണ്ടായത്. മാതാവും മകളും ഉള്‍പ്പെടെ മൂന്നു പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. തേനി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും വഴിയാണ് പരിക്കേറ്റ ജെന്‍സി മരിച്ചത്.