ഇടുക്കി: കുളമാവ് ഡാമില്‍ മീന്‍പിടിക്കുന്നതിനിടെ കാണാതായ സഹോദരങ്ങളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. മുല്ലക്കാനം ചക്കിമാലി കോയിപ്പുറത്ത് കെ കെ ബിജു (38) വിന്റെ മൃതദേഹമാണ് ലഭിച്ചത്. ഇയാളുടെ സഹോദരന്‍ കെ കെ ബിനു(36) വിനായി തിരച്ചില്‍ തുടരുകയാണ്. കാണാതായ ഭാഗത്തുനിന്ന് അല്‍പം മാറി വേങ്ങാനത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്.
പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനായി ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മൃതദേഹം കൊണ്ടുപോയി. ബുധനാഴ്ച രാവിലെയാണ് ഇരുവരെയും കാണാതായത്. പുലര്‍ച്ചെ മീന്‍വല അഴിക്കാന്‍ പോയ ഇരുവരും വൈകുന്നേരമായിട്ടും തിരിച്ചെത്തിയില്ല. നാല് ഡിങ്കികളിലായി തൊടുപുഴ, മൂവാറ്റുപുഴ അഗ്‌നി രക്ഷാസേനകളുടെ 11 അംഗ ഡൈവിങ് വിദഗ്ധരും ഉള്‍പ്പെടുന്ന സ്‌കൂബാ ടീമും ദുരന്തനിവാരണ സേനയുടെ രണ്ട് ടീമുമാണ് തിരച്ചില്‍ നടത്തുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജില്‍ സൂക്ഷിക്കും.