ദേശാഭിമാനി ഓഫിസ് അക്രമിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന് പണി കിട്ടി

കല്ലെറിഞ്ഞയാള്‍ സിപിഎം പ്രവര്‍ത്തകനാണെന്ന് ആരോപിച്ച് ആര്‍എസ്എസ് സംഘവും ഇയാള്‍ക്ക് പിന്നാലെ ഓടിയിരുന്നു. എന്നാല്‍, അതിനിടെ പോലിസ് തന്ത്രപരമായി ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു.

Update: 2019-01-02 16:36 GMT
ഫോട്ടോ: ഷിയാമി തൊടുപുഴ

ഇടുക്കി: ശബരി മല യുവതീപ്രവേശനത്തിന്റെ പേരില്‍ സംസ്ഥാന വ്യാപകമായി ആക്രമണം അഴിച്ചുവിട്ട സംഘപരിവാരത്തിന് തൊടുപുഴയില്‍ പണി പാളി. തൊടുപുഴയില്‍ ദേശാഭിമാനി ഓഫിസിന് നേരെ കല്ലെറിഞ്ഞ് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ആര്‍എസ്എസ് പ്രവര്‍ത്തകനെ പോലിസ് ഓടിച്ചിട്ടു പിടിച്ചു. കല്ലെറിഞ്ഞയാള്‍ സിപിഎം പ്രവര്‍ത്തകനാണെന്ന് ആരോപിച്ച് ആര്‍എസ്എസ് സംഘവും ഇയാള്‍ക്ക് പിന്നാലെ ഓടിയിരുന്നു. എന്നാല്‍, അതിനിടെ പോലിസ് തന്ത്രപരമായി ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു.


വൈകീട്ട് 5.30ന് സംഘപരിവാര പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനിടെയായിരുന്നു സംഭവം. സിപിഎം ഏരിയ കമ്മിറ്റി ഓഫിസിലേക്ക് അതിക്രമിച്ച കടക്കാന്‍ ശ്രമിച്ച സംഘപരിവാര പ്രവര്‍ത്തകരെ പോലിസ് തടഞ്ഞു. സിപിഎം-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മുഖാമുഖം സംഘടിച്ചതോടെ പ്രദേശം സംഘര്‍ഷഭരിതമായി.




Tags:    

Similar News